

കാസാബ്ലാങ്കാ ഇൻഡിപെൻഡൻറ്റ് ഫിലിം ഫെസ്റ്റിവൽ 2025-ലെ വിജയികളെ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്കായി കാസാബ്ലാങ്കാ ഫിലിം ഫാക്ടറി നടത്തുന്ന ഐ. എം. ഡി. ബി. യോഗ്യത നേടിയ വാർഷിക ഫിലിം ഫെസ്റ്റിവലാണിത്. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ സ്ഥാപകനും സംവിധായകനുമായ നിർമൽ ബേബി വർഗീസാണ് ഈ ചലച്ചിത്ര മേളയുടെ ഡയറക്ടർ.
ക്രിസ്റ്റഫർ ജോൺസൺ സംവിധാനം ചെയ്ത അമേരിക്കൻ ചിത്രമായ ‘ദി എയ്ഞ്ചൽ ഓഫ് ഡെത്ത്’ മികച്ച ഫിലിമായും, അവ ഫെറേറ സംവിധാനം ചെയ്ത പോർച്ചുഗൽ ചിത്രം ‘എക്കോസ് ഓഫ് ദി പാസ്റ്റ്’ മികച്ച ഡോക്യുമെന്ററി ഫിലിമായും തിരഞ്ഞെടുത്തു. അമേരിക്കൻ സംവിധായക ബ്രിയാന ഗ്രീൻ സംവിധാനം ചെയ്ത ‘റോസ് പെറ്റൽസ്’ മികച്ച അനിമേഷൻ ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കിയപ്പോൾ തായ്‌ലൻഡ് ചിത്രമായ ‘ഏലിയൻ എർത്ത്: വാട്ട് ദേ ലെഫ്റ്റ് ബിഹൈൻഡ്’മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുത്തു.
‘വാസോമോട്ടർ റൈനൈറ്റിസ്’ എന്ന ജോർജിയൻ ചിത്രത്തിലൂടെ മിഖെയ്ൽ ഗബൈഡ്സെ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയപ്പോൾ ഗബ്രിയേൽ മൈക്കിൾ വോമാക് (അമേരിക്ക) എഴുതിയ ‘ബ്രദേഴ്സ് ഓഫ് ബാബിലൺ’ മികച്ച തിരക്കഥയായി തിരഞ്ഞെടുത്തു. കൂടുതൽ അവാർഡ് വിവരങ്ങളാക്കായി: https://bit.ly/CIFFWinners2025
ഏഴ് രാജ്യങ്ങളിൽ നിന്നായി ഇരുപത്തിയേഴ് ചിത്രങ്ങളാണ് അവസാന ഘട്ടത്തിൽ മത്സരത്തിനായി ഉണ്ടായിരുന്നത്. കാസാബ്ലാങ്കാ ഇൻഡിപെൻഡൻറ്റ് ഫിലിം ഫെസ്റ്റിവൽ കൂടാതെ കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാർഡ്‌സ്, കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ഹൊറർ ഫിലിം ഫെസ്റ്റിവൽ, വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ് എന്നീ ചലച്ചിത്ര മേളകൾ കൂടി കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ലോകമെബാടുമുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്കായി സംഘടിപ്പിക്കുന്നുണ്ട്. ‘തരിയോട്, ‘വഴിയെ’, ‘ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ്’, ‘അന്തിമ ക്ഷണഗളു’ എന്നീ സിനിമകൾ നിർമ്മിച്ച കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ അടുത്തതായി ഒരുങ്ങുന്നത് ഡിസീസ് എക്സ്: ദി സോംബി എക്സ്പിരിമെന്റ്’ എന്ന സോംബി ചിത്രമാണ്.