HomeKerala'സർക്കാരിൻ്റെയും ദുരന്തനിവാരണ വകുപ്പിൻ്റെയും പ്രവർത്തനങ്ങൾക്ക് പിന്തുണ': കള്ളാടി മണ്ണിടിച്ചിലിൽ പ്രതിപക്ഷ നേതാവ്...

‘സർക്കാരിൻ്റെയും ദുരന്തനിവാരണ വകുപ്പിൻ്റെയും പ്രവർത്തനങ്ങൾക്ക് പിന്തുണ’: കള്ളാടി മണ്ണിടിച്ചിലിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് മേപ്പാടി – കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(Wayanad Kalladi Landslide Opposition Leader Pinarayi Vijayan Demands Financial Aid)

മണ്ണിനടിയിൽ ഇനിയും കുടുങ്ങിക്കിടക്കുന്ന മുഴുവൻ പേരെയും എത്രയും വേഗം പുറത്തെടുക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. നിലവിൽ രക്ഷാപ്രവർത്തനം ശക്തമായി തുടരാനും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിത്. സർക്കാരിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും എല്ലാവിധ രക്ഷാപ്രവർത്തനങ്ങൾക്കും പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണ അറിയിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ്, പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിദഗ്ദ്ധ ചികിത്സയും അടിയന്തര ധനസഹായവും ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള വീഴ്ചയോ കുറ്റകരമായ അനാസ്ഥയോ ഉണ്ടായിട്ടുണ്ടോ എന്ന് സർക്കാർ ഗൗരവപൂര്‍വ്വം പരിശോധിക്കണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Story Summary

Opposition Leader Pinarayi Vijayan termed the Wayanad Kalladi landslide deeply tragic and shocking, urging the government to provide immediate financial assistance to the families of the deceased. Offering the opposition’s full support to the ongoing rescue operations, he demanded free expert medical care for the injured. He also called for a serious investigation into whether any criminal negligence or lapses in safety measures occurred at the tunnel construction site.

WhatsApp Channel Banner

Latest updates

അതിർത്തിയിൽ തോക്കിന് പകരം വിസ്കി കൊണ്ട് യുദ്ധം! ഒരു...

ഒരു രാജ്യത്തിന്റെ അതിർത്തി തർക്കം തോക്കുകളും ബോംബുകളും ഇല്ലാതെ, പരസ്പരം വിസ്‌കി കുപ്പിയും മദ്യക്കുറിപ്പും വെച്ചുപോയി തീർത്തുവെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ ലോകചരിത്രത്തിൽ അങ്ങനെ ഒരു "യുദ്ധം" ശരിക്കും നടന്നിട്ടുണ്ട്. 'ദി വിസ്‌കി...

ജന്തർ മന്തർ പ്രതിഷേധത്തെതിരായ പരാമർശം; ടി.ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന്...

കോഴിക്കോട്: ഡൽഹി ജന്തർ മന്തറിലെ ജെൻ സി (Gen C) പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെതിരെ (T G Mohandas) അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി...

‘കേന്ദ്രം വാക്ക് പാലിച്ചില്ലെങ്കിൽ സമരം വീണ്ടും’; മുന്നറിയിപ്പുമായി സിജെപി,...

ന്യൂഡൽഹി: കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്ത പക്ഷം രാജ്യവ്യാപക പ്രതിഷേധം വീണ്ടും ആരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) മുന്നറിയിപ്പ് നൽകി. സമരം അവസാനിപ്പിച്ച ശേഷവും അസം, പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ...

മാലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരി മോചിതനായി; 44...

സൂററ്റ്: മാലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരി ധീരു രമാനിയെ മോചിപ്പിച്ചതായി റിപ്പോർട്ട് (Mali Indian diamond trader kidnapping). തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെട്ട മോചനദ്രവ്യത്തിന്റെ ഭാഗമായി നാല് മില്യൺ യൂറോ (ഏകദേശം...

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി: തമിഴ്നാട് സർക്കാരിന്റെ...

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് സർക്കാരിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി (Karur tragedy). മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന ടിവികെ പാർട്ടിയുടെ പൊതുയോഗത്തിനിടെയുണ്ടായ ദുരന്തത്തിന്...

DON'T MISS

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...