തിരുവനന്തപുരം: ആറ്റിങ്ങലിൽ വളർത്തുനായയോട് മൃഗീയമായ അതിക്രമം. കാറിൽ കൊണ്ടുവന്ന് വഴിയരികിൽ ഉപേക്ഷിച്ച നായയെ തിരികെ പോകുന്നതിനിടെ അതേ കാറിടിപ്പിച്ച് ദാരുണമായി കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി എട്ടരയോടെ ആറ്റിങ്ങൽ കാട്ടുമ്പുറത്തിന് സമീപം അട്ടക്കുളത്താണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.(Attingal Animal Cruelty Pet Dog Abandoned And Run Over By Car)
കാറിലെത്തിയ സംഘം ഡോർ തുറന്ന് പ്രായമായ വളർത്തുനായയെ റോഡിൽ ഇറക്കിവിടുകയായിരുന്നു. പരിചയമുള്ള വാഹനവും ഉടമകളുമായതിനാൽ കാർ മുന്നോട്ടെടുത്തപ്പോൾ നായ വണ്ടിക്ക് ചുറ്റും ഓടുകയും അതിനു മുന്നിലേക്ക് വരികയും ചെയ്തു. ഈ സമയം എതിർദിശയിൽ മറ്റ് വാഹനങ്ങൾ വരുന്നത് കണ്ട് റിവേഴ്സ് എടുത്ത കാർ ഡ്രൈവർ, നായയുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കുകയായിരുന്നു.
നായയുടെ ദീനരോഗനം കേട്ട് ഇതുവഴി വന്ന ബൈക്ക് യാത്രക്കാർ ശ്രദ്ധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തെങ്കിലും കാറിലുണ്ടായിരുന്നവർ വാഹനം നിർത്താതെ വേഗത്തിൽ ഓടിച്ചുപോയി. തുടർന്ന് പ്രദേശവാസികൾ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാറിന്റെ ടയറുകൾ ഒന്നിലധികം തവണ നായയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയതായി കണ്ടെത്തിയത്.
Story Summary
In a shocking act of animal cruelty in Attingal, Thiruvananthapuram, a pet dog was abandoned on the roadside and then brutally run over and killed by the same car. Police have initiated a search using CCTV footage to track down the culprits.


