Times Kerala

‘സ്വകാര്യ ഫോണിൽ അശ്ലീല വീഡിയോ കാണുന്നത് നിയമപരമായി തെറ്റല്ല’: ഹൈക്കോടതി
 

 
high court

കൊച്ചി: സ്വകാര്യ ഫോണിൽ അശ്ലീല വീഡിയോ കാണുന്നത് നിയമപരമായി തെറ്റല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. പൊതുസ്ഥലത്ത് നിന്ന് അശ്ലീല വീഡിയോ കണ്ടതിന് യുവാവിനെതിരെ ആലുവ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ പരാമർശം. 2016 ജൂലൈയിൽ ആലുവ പാലത്തിന് സമീപം മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ടതിനാണ് കറുകുറ്റി സ്വദേശിയായ 27 കാരനെതിരെ ആലുവ പോലീസ് കേസെടുത്തത്.  അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് കുറ്റമെന്ന് കോടതി നിരീക്ഷിച്ചു.   

ഡിജിറ്റൽ യുഗത്തിൽ ഇത്തരം വീഡിയോകൾ ലഭിക്കാൻ പ്രയാസമില്ലെന്നും കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഇത്തരം വീഡിയോകൾ ലഭ്യമാകുമെന്നും കോടതി പറഞ്ഞു. എന്നാൽ, ചെറിയ കുട്ടികൾ ഇത്തരം വീഡിയോകൾ നിരന്തരം കാണുകയും ഇതിന് അടിമപ്പെടുകയും ചെയ്യുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്‌ടിക്കുമെന്നും  ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ വിധിന്യായത്തിൽ വ്യക്തമാക്കി.

Related Topics

Share this story