തിരുവനന്തപുരം: നാല് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ക്രൂ ചെയ്ഞ്ചിനുള്ള അനുമതി തിരികെ ലഭിച്ചു. ഔട്ടർ ആങ്കറേജിംഗ് സൗകര്യമുള്ള രാജ്യത്തെ എല്ലാ പ്രധാന തുറമുഖങ്ങളിലും ക്രൂ ചെയ്ഞ്ചിംഗ് പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതോടെയാണ് വിഴിഞ്ഞത്തിനും ഈ വലിയ അവസരം വീണ്ടും തെളിഞ്ഞത്.(Vizhinjam Port crew change, Crew Change Resumes At Vizhinjam Port After Four Years)
സുരക്ഷ, സമയം, പോർട്ട് ഫീസ് എന്നിവയുമായി ബന്ധപ്പെട്ട കൃത്യമായ ഭേദഗതികളോടെയാണ് പുതിയ അനുമതി. വിമാനത്താവളവുമായുള്ള അടുത്ത സാമീപ്യമാണ് വിഴിഞ്ഞത്തിനെ വിദേശ ഷിപ്പിംഗ് കമ്പനികളുടെ പ്രിയപ്പെട്ട കേന്ദ്രമാക്കിയത്. 2020 മുതൽ 2022 വരെയുള്ള കാലയളവിൽ 736 മദർ വെസലുകളും സൂപ്പർ ടാങ്കറുകളുമാണ് ഇവിടെ ക്രൂ ചെയ്ഞ്ചിനായി പുറംകടലിൽ അടുപ്പിച്ചത്.
ഇക്കാലയളവിൽ പന്ത്രണ്ടരായിരത്തിലധികം ജീവനക്കാർ കടന്നുപോകുകയും സംസ്ഥാന സർക്കാരിന് വൻ തുക വരുമാനമായി ലഭിക്കുകയും ചെയ്തു. ഇതോടെ വിഴിഞ്ഞത്തിന് ‘രാജ്യാന്തര ക്രൂ ചെയ്ഞ്ച് ആൻഡ് ബങ്കറിംഗ്’ പദവിയും ലഭിച്ചിരുന്നു.
Story Summary
Crew change services have resumed at Vizhinjam Port after a four year gap following new government orders for outer anchorage ports. This move is expected to generate significant revenue for Kerala, leveraging the port’s proximity to Trivandrum International Airport.


