HomeKerala'വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ..': കേരളത്തിൻ്റെ പതിമൂന്നാം മുഖ്യമന്ത്രിയായി ദൈവനാമത്തിൽ...

‘വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ..’: കേരളത്തിൻ്റെ പതിമൂന്നാം മുഖ്യമന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് VD സതീശൻ, പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാർ | VD Satheesan Sworn In as CM

തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ മുൻപാകെയാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്.(VD Satheesan Sworn In As CM 13th Chief Minister Of Kerala Live Updates From Oath Ceremony)

മുഖ്യമന്ത്രി വി.ഡി. സതീശന് തൊട്ടുപിന്നാലെ മറ്റ് 20 മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു. 1982-ലെ കെ. കരുണാകരൻ സർക്കാരിന് ശേഷം ആറ് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് യു.ഡി.എഫ് മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും ഒരേ വേദിയിൽ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത് എന്ന സവിശേഷതയും ഈ ചടങ്ങിനുണ്ട്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വിഡി സതീശൻ മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രി പദവിയിൽ ഇത് സണ്ണി ജോസഫിന് ആദ്യ നിയോഗമാണ്. മുതിര്‍ന്ന നേതാവും മന്ത്രിസഭയിലെ സീനിയറുമായ രമേശ് ചെന്നിത്തല സത്യപ്രജ്ഞ ചെയ്ത് അധികാരമേറ്റു. ആഭ്യന്തരം, വിജിലൻസ് വകുപ്പുകളാകും ചെന്നിത്തലക്കെന്നാണ് വിവരം. മുഖ്യമന്ത്രിയായി വിഡി സതീശൻ സത്രപ്രതിജ്ഞ ചെയ്തതിനു പിന്നാലെ രണ്ടാമനായി മുസ്‌ലിം ലീഗ് നിയമസഭകക്ഷി നേതാവ് പികെ കുഞ്ഞാലിക്കുട്ടി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.

രാഷ്ട്രീയത്തിലെ പരമ്പരാഗത കീഴ്‌വഴക്കങ്ങളെയും ഗ്രൂപ്പ് സമവാക്യങ്ങളെയും പാടെ തകർത്തുകൊണ്ടാണ് വി.ഡി. സതീശൻ ഇന്ന് കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി അധികാരമേറ്റത്. പതിവ് രാഷ്ട്രീയ രീതികളെ അട്ടിമറിച്ച് സതീശൻ മുഖ്യമന്ത്രി കസേരയിലേക്ക് എത്തിയൾ അത് കേരള രാഷ്ട്രീയത്തിലെ വലിയൊരു വിസ്മയമായി മാറുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ‘വിസ്മയങ്ങൾ വരാനിരിക്കുന്നു’ എന്ന് അണികളോട് പറഞ്ഞ നേതാവ്, ഇന്ന് സ്വയം ഒരു വിസ്മയമായി ചരിത്രത്തിലേക്ക് നടന്നു കയറുന്നു.

നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണ ഇല്ലാതിരുന്നിട്ടും, ജനവികാരം മാനിച്ചുകൊണ്ട് കോൺഗ്രസ് ഹൈക്കമാൻഡ് ഒരാളെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണ്. മുൻപ് ഒരു തവണ പോലും മന്ത്രിയായി ഭരണപരിചയമില്ലാത്ത വ്യക്തി കൂടിയാണ് അദ്ദേഹം. എന്നിട്ടും വി.ഡി. സതീശൻ എന്ന പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അനിവാര്യമായി മാറിയത് തെരുവുകളിൽ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയർത്തിയ ആയിരക്കണക്കിന് ജനങ്ങളുടെയും അണികളുടെയും പിന്തുണയോടെയാണ്. ജനവികാരത്തിന് മുകളിലല്ല ഒരു സംഘടനാ കീഴ്‌വഴക്കങ്ങളും പാരമ്പര്യവുമെന്ന് തെളിയിച്ചുകൊണ്ടാണ് സതീശൻ ഇന്ന് ഭരണമേൽക്കുന്നത്.

എല്ലാം അവസാനിച്ചെന്ന് കരുതിയ ഇടത്തുനിന്നാണ് അദ്ദേഹത്തിന്റെ അതിശക്തമായ ഉയിർത്തെഴുന്നേൽപ്പ് ഉണ്ടായത്. 2001-ൽ പറവൂരിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് എത്തിയതോടെയാണ് സതീശന്റെ രാഷ്ട്രീയ കഴിവും പ്രാഗത്ഭ്യവും കേരളം തിരിച്ചറിയുന്നത്. സ്‌കൂൾ കാലം മുതൽക്കേ മികച്ച പ്രസംഗകനായിരുന്ന അദ്ദേഹം, നിയമസഭയിലെത്തിയതോടെ കോൺഗ്രസിന്റെ ഏറ്റവും മൂർച്ചയുള്ള ശബ്ദമായി മാറി. സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ നീക്കങ്ങൾ അണയറയിൽ സജ്ജമാക്കിയത് അദ്ദേഹമായിരുന്നു. ബൗദ്ധിക സംവാദങ്ങളും വി.ഡി. സതീശനെ കോൺഗ്രസിന്റെ ഭാവിയുടെ നേതാവായി അടയാളപ്പെടുത്തി.

തുടർച്ചയായി ഭരണം നഷ്ടപ്പെട്ട് പൂർണ്ണമായും തകർന്നടിഞ്ഞ കോൺഗ്രസ് മുന്നണിയെ നയിക്കുക എന്ന വലിയ ഉത്തരവാദിത്തത്തോടെയാണ് 2021-ൽ അദ്ദേഹം പ്രതിപക്ഷ നേതാവായത്. പിന്നീട് സഭയ്ക്കകത്തും പുറത്തും കോൺഗ്രസിന് പുതുജീവൻ ലഭിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. സതീശന്റെ ചോദ്യങ്ങളുടെ മൂർച്ച പിണറായി സർക്കാരിനെ പലപ്പോഴും പ്രതിരോധത്തിലാക്കി. കൃത്യമായ രാഷ്ട്രീയ ആസൂത്രണം, സോഷ്യൽ എൻജിനീയറിംഗ്, എല്ലാ വിഭാഗം ജനങ്ങളെയും ഒപ്പം നിർത്താനുള്ള നയതന്ത്രം, ജനമനസ്സറിഞ്ഞുള്ള പ്രഖ്യാപനങ്ങൾ എന്നിവയിലൂടെ ഇത്തവണ യു.ഡി.എഫിനെ 102 സീറ്റുകളുടെ വമ്പൻ വിജയത്തിലേക്കാണ് സതീശൻ നയിച്ചത്. ഉപതെരഞ്ഞെടുപ്പുകളിലും ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലും വിജയം കൊയ്ത് തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ മർമ്മമറിയുന്ന നേതാവാണെന്ന് തെളിയിച്ച അദ്ദേഹം അനായാസമായാണ് നിയമസഭാ തെരഞ്ഞെടുപ്പും പിടിച്ചെടുത്തത്. ഒടുവിൽ ‘പട നയിച്ചവൻ തന്നെ നാടു ഭരിക്കട്ടെ’ എന്ന് അണികളും പൊതുസമൂഹവും ഒരുപോലെ പ്രഖ്യാപിച്ചതോടെയാണ് വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് അർഹതയോടെ ഇരിപ്പിടം ഉറപ്പിച്ചത്.

Story Summary

VD Satheesan has been sworn in as the 13th Chief Minister of Kerala today at the Central Stadium in Thiruvananthapuram. Along with him, 20 other cabinet ministers took the oath of office in a historic joint ceremony attended by top national Congress leaders, marking the UDF’s return to power after ten years.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉപരോധം; രാഹുൽ ഗാന്ധിയും പ്രിയങ്കയും...

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറസ്റ്റിൽ (Rahul gandhi arrested delhi)....

കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ‘കോർപ്പറേറ്റ് മിത്ര’ കോഴ്‌സിന് രജിസ്‌ട്രേഷൻ...

കൊച്ചി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) ആവശ്യമായ അക്കൗണ്ടിംഗ്, ജിഎസ്റ്റി, നികുതി, സാമ്പത്തിക മാനേജ്‌മെന്റ്, കമ്പനി സെക്രട്ടേറിയൽ തസ്‌തികകളിൽ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനായി കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം ആരംഭിച്ച 'കോർപ്പറേറ്റ് മിത്ര' കോഴ്‌സിലേക്ക്...

ഇന്ത്യൻ കമ്പനികളിലെ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം: ഗോദ്‌റെജ് ഡിഇഐ...

കൊച്ചി: ഭിന്നശേഷി അഭിമാന മാസത്തോടനുബന്ധിച്ച് (Disability Pride Month) പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഗോദ്‌റെജ് ഡിഇഐ ലാബ് പുതിയ ഗവേഷണ റിപ്പോർട്ട് പുറത്തിറക്കി (Godrej dei lab, disability...

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് തുടക്കം: 17...

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (Kerala cricket league season 3) മൂന്നാം സീസണിന് കളമൊരുങ്ങുമ്പോൾ വീണ്ടുമൊരു തവണ കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ് തിരുവനന്തപുരത്തിന്റെ ക്രിക്കറ്റ് കരുത്ത്. ഇത്തവണ തിരുവനന്തപുരത്തുനിന്നുള്ള 17 താരങ്ങളാണ് വിവിധ...

തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്...

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ (Tthiruvananthapuram district cricket association) ആഭിമുഖ്യത്തിൽ കോച്ചമാർക്കായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 'കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്' സംഘടിപ്പിക്കുന്നു. 2026 ജൂലൈ 28 മുതൽ ജൂലൈ 30...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...