HomeKerala'പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും': മുഖ്യമന്ത്രിയുമായി നേർക്കുനേർ സംവാദത്തിന് തയ്യാറെന്ന്...

‘പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും’: മുഖ്യമന്ത്രിയുമായി നേർക്കുനേർ സംവാദത്തിന് തയ്യാറെന്ന് VD സതീശൻ | Chief Minister

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വികസന സംവാദത്തിന് താൻ സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ, അതിനുള്ള സ്ഥലവും സമയവും അദ്ദേഹത്തിന് തന്നെ തീരുമാനിക്കാമെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പറയുന്നിടത്ത് താൻ എത്തുമെന്നും ബാക്കി കാര്യങ്ങൾ ജനങ്ങൾ തീരുമാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(VD Satheesan says he is ready for a face-to-face discussion with the Chief Minister)

എൽഡിഎഫ് സർക്കാരിന്റെ പത്തു വർഷത്തെ ‘എ പ്ലസ്’ നേട്ടങ്ങൾ നിരത്തിക്കൊണ്ടുള്ള റിപ്പോർട്ട് കാർഡിന്റെ അടിസ്ഥാനത്തിൽ സംവാദമാകാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. വികസന കാര്യങ്ങളിൽ സംവാദം നല്ലതാണ്. എന്നാൽ നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നുവെന്നും, കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിപക്ഷം എന്ത് നിലപാടാണ് എടുത്തത് എന്നും മുഖ്യമന്ത്രി കൊല്ലത്ത് ചോദിച്ചിരുന്നു.

സംവാദം നല്ല കാര്യമാണെന്നും എന്നാൽ നിയമസഭ എന്ന വലിയ സംവാദ വേദിയിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയായിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിന്റെ വികസനത്തിനായി പ്രതിപക്ഷം എന്ത് പങ്ക് വഹിച്ചുവെന്ന് വ്യക്തമാക്കിയാൽ സംവാദത്തിന് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.(The place for the biggest debate is the Assembly, Chief Minister says he is ready for debate )

സഭയിൽ ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി കിട്ടുമെന്ന് പ്രതിപക്ഷത്തിന് അറിയാമായിരുന്നു. എന്നിട്ടും എന്തിനാണ് അവർ സഭ തടസ്സപ്പെടുത്തിയത്? നിയമസഭയെ സംവാദത്തിന് ഉപയോഗിക്കുന്നതിന് പകരം അവർ അവിടെ കാട്ടിക്കൂട്ടിയത് എന്താണ്, മുഖ്യമന്ത്രി ചോദിച്ചു.

കേന്ദ്ര സർക്കാർ കേരളത്തെ അവഗണിച്ചപ്പോൾ പ്രതിപക്ഷം എന്തുകൊണ്ട് ശബ്ദമുയർത്തിയില്ല? ബിജെപിയെ നോവിക്കരുതെന്ന നിലപാടാണ് യുഡിഎഫിനെന്നും അദ്ദേഹം ആരോപിച്ചു. കേരളം കടക്കെണിയിലാണെന്നത് വെറും രാഷ്ട്രീയ പ്രചാരണം മാത്രമാണ്. നാടിന്റെ വികസനവും ക്ഷേമവും ഒരുമിച്ച് കൊണ്ടുപോകാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും കേരളത്തിന് ഉറച്ച സാമ്പത്തിക ഭദ്രതയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കോൺഗ്രസ് പ്രഖ്യാപിച്ച പദ്ധതികൾ വൈകുന്നതിനെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പരിഹസിച്ചു.
ചിലർ വാഗ്ദാനം മാത്രം നൽകുന്നവരാണ്. പണം വാഗ്ദാനം ചെയ്തവർ അത് നൽകുമോ എന്ന കാര്യത്തിൽ ആദ്യമേ സംശയമുണ്ടായിരുന്നു. വീട് നിർമ്മിച്ച് നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്, അത് ഞങ്ങൾ നിറവേറ്റും. സർക്കാർ പറഞ്ഞ വാക്ക് പാലിക്കുമ്പോൾ മറ്റുള്ളവർ വെറും വാക്കുകളിൽ ഒതുങ്ങുകയാണ്, അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ നേട്ടങ്ങൾ പൊള്ളയാണെന്നും ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികളിൽ അഴിമതിയും മെല്ലെപ്പോക്കുമാണെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിൽ വസ്തുതകൾ നിരത്തി മുഖ്യമന്ത്രിയെ നേരിടാനാണ് സതീശന്റെ നീക്കം. ഏറ്റവും വലിയ സംവാദ വേദിയായ നിയമസഭയിൽ പ്രതിപക്ഷം സഹകരിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന്, സംവാദത്തിലൂടെ തന്നെ മറുപടി നൽകാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

WhatsApp Channel Banner

Latest updates

പൊള്ളാച്ചി – പഴനി ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ...

കോയമ്പത്തൂർ: തമിഴ്നാട്ടിലെ പൊള്ളാച്ചി - പഴനി ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേരുൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു (Pollachi Palani highway accident). ഞായറാഴ്ച റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക്...

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം: 12 ജില്ലകളിൽ ഓറഞ്ച്...

തിരുവനന്തപുരം: സംസ്ഥാനത്ത് പെരുമഴ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പുകൾ പുതുക്കി (Kerala rain update 2026). പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്....

മഞ്ചേരിയിൽ സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ബിരുദ വിദ്യാർത്ഥി മുങ്ങിമരിച്ചു...

മലപ്പുറം: മഞ്ചേരിയിൽ കൂട്ടുകാർക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു (Manjeri drowning accident). മഞ്ചേരി കരിക്കാട് പടിഞ്ഞാറെകൊല്ലേരി വീട്ടിൽ ശ്രീനിവാസന്റെ മകൻ ശ്രീഹരി (19) ആണ് മരിച്ചത്. ബിരുദ വിദ്യാർത്ഥിയാണ് ശ്രീഹരി. ഞായറാഴ്ച...

പൂനെയിൽ മൂന്നംഗ മലയാളി കുടുംബത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ മലയാളി കുടുംബത്തിലെ മൂന്ന് പേരെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Pune Pimpri Malayali family death). തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ പി.എസ്. വിനോദ് (47), ഭാര്യ സിൽജ...

പേര്യ ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിൽ: കണ്ണൂർ –...

കണ്ണൂർ: കനത്ത മഴ തുടരുന്നതിനിടെ കണ്ണൂർ-വയനാട് അതിർത്തി മേഖലയായ പേര്യ ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിൽ (Perya Churam landslide). ഇതേത്തുടർന്ന് റോഡിൽ മണ്ണും കൂറ്റൻ കല്ലുകളും വീണ് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....