Times Kerala

 നിനച്ചിരിക്കാതെ മുന്നിലെത്തിയത് അപ്രതീക്ഷിത അതിഥികൾ; ആസ്റ്റർ പി.എം.എഫ് ആശുപത്രിയിൽ ജോലിക്കൊരുങ്ങി അജിത്ത്

 
 നിനച്ചിരിക്കാതെ മുന്നിലെത്തിയത് അപ്രതീക്ഷിത അതിഥികൾ; ആസ്റ്റർ പി.എം.എഫ് ആശുപത്രിയിൽ ജോലിക്കൊരുങ്ങി അജിത്ത്
 

അപ്രതീക്ഷിതമായി ലഭിച്ച ഓണക്കോടിയുടെയും നിയമന ഉത്തരവിന്റെയും അമ്പരപ്പ് ഇനിയും അജിത്തിനെ വിട്ടുമാറിയിട്ടില്ല. നിനച്ചിരിക്കാതെ മുന്നിലെത്തിയ അതിഥികളെ കണ്ടപ്പോൾ ഉണ്ടായ സന്തോഷം അത്ഭുതത്തിന് വഴി മാറുകയായിരുന്നു. കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയയിലൂടെ ജീവിതംതിരിച്ച് പിടിച്ച കൊല്ലം വെട്ടിക്കവല തലച്ചിറ സ്വദേശി അജിത്തിനെ കാണാനെത്തിയ കെ.ബി ഗണേഷ് കുമാർ എം.എൽ.എ, ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻയാസീൻ, കൊച്ചി ആസ്റ്റർ മെഡ്സിറ്റി, കൊല്ലം ആസ്റ്റർ പി.എം.എഫ് എന്നിവിടങ്ങളിലെ കൺസൾട്ടന്റ് മൾട്ടി ഓർഗൻ സർജനായ ഡോ. ബിജു ചന്ദ്രൻ എന്നിവരായിരുന്നു  സർപ്രൈസ് ഒരുക്കി ഏവരെയും ഞെട്ടിച്ചത്.

വിൽസൺ ഡിസീസ് എന്ന ഗുരുതരമായ ജനിതക കരൾ രോഗത്തെ തുടർന്ന് ജീവിതത്തിൽ പകച്ച് നിന്നിരുന്ന അജിത്തിനെ സന്തോഷത്തിന്റെ തീരങ്ങളിലേക്ക്മടക്കിയെത്തിച്ചതിൽ ഇവരുടെ പങ്ക് അവിസ്മരണീയമാണ്. ഒന്നര വർഷം മുൻപ് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലായിരുന്നു അശോകൻ - ശാരദ ദമ്പതികളുടെ മകൻഅജിത്തിന്റെ കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയത്. ചികിത്സക്ക് ശേഷവും തുടരുന്ന ആസ്റ്റർ ഗ്രൂപ്പിന്റെ കരുതലിന്റെ ഒടുവിലെ ഉദാഹരണമാണിത്. അജിത്തിന്റെവീട്ടിലെത്തിയായിരുന്നു ഓണക്കോടിയും ആസ്റ്റർ പി.എം.എഫിലെ നിയമന ഉത്തരവും നൽകുകയായിരുന്നു. ആശുപത്രിയിലെ ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലാണ്നിയമനം. 

മറ്റൊരു സ്വകാര്യ ആശുപത്രിയിലായിരുന്നു അജിത്തിനെ ആദ്യം ചികിത്സിച്ചിരുന്നത്. മകന് കരൾ പകുത്ത് നൽകാൻ ശാരദ തയ്യാറായിരുന്നെങ്കിലും ശസ്ത്രകിയക്ക് 20 ലക്ഷത്തിലധികം രൂപയാകുമെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞത്. അവസാന ആശ്രയം എന്ന നിലയിലായിരുന്നു ഇവർ എം.എ.എൽയെ തേടിയെത്തിയത്. അദ്ദേഹം ഇടപെട്ട് അന്നത്തെ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജക്ക് അപേക്ഷ സമർപ്പിച്ചു. അടിയന്തിര പരിഗണന നൽകാനുള്ള മന്ത്രിയുടെ നിർദ്ദേശംകൂടി ലഭിച്ചതോടെ 15 ലക്ഷം രൂപ ചികിത്സ സഹായം അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് സാമൂഹ്യ സുരക്ഷ മിഷനിൽ നിന്ന് ആശുപത്രി ഡയറക്ടർക്ക് അയച്ചു.

അതേസമയം 22 ലക്ഷം രൂപ മുൻകൂർ കെട്ടിവെച്ചാൽ മാത്രമേ ശസ്ത്രക്രിയ നടത്തൂ എന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതർ. പണം ലഭിക്കാൻവൈകുമെന്നതായിരുന്നു അവരുടെ ആശങ്ക. എം.എൽ.എ നേരിട്ട് ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടായില്ല എന്ന്മാത്രമല്ല, അജിത്തിന്റെ ആരോഗ്യ നില വഷളാകുകയും ചെയ്തു.

അതിനിടെയായിരുന്നു ഡോ.ബിജു ചന്ദ്രന്റെ സന്ദേശം ഗണേഷ് കുമാറിനെ തേടിയെത്തിയത്. കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയ ആവശ്യമുള്ള നിർധനരായ കുട്ടികൾക്ക്ആസ്റ്റർ മെഡ്സിറ്റിയിൽ കുറഞ്ഞ നിരക്കിൽ ചെയ്ത് കൊടുക്കാമെന്നായിരുന്നു സന്ദേശം. അധികം വൈകാതെ ശസ്ത്രക്രിയ പൂർത്തിയാകുകയും അമ്മയും മകനും പൂർണആരോഗ്യത്തോടെ പഴയ ജീവിതത്തിലേക്ക് മടങ്ങുകയുമായിരുന്നു.

ഒരു എം.എൽ.എ എന്ന നിലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നെ ഏറ്റവും അധികം സഹായിച്ചിട്ടുള്ളത് ആസ്റ്റർ മെഡ്സിറ്റിയാണെന്ന് ഗണേഷ് കുമാർ എം.എൽ.എപറഞ്ഞു. എനിക്ക് ആസ്റ്റർ മെഡ്സിറ്റിയോട് ഒരുപാട് കടപ്പാടുകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം രോഗത്തെ തുടർന്നുള്ള അവശതയും നിരന്തരമുള്ളചികിത്സയും മൂലം പ്ലസ് ടു വിജയിക്കാൻ അജിത്തിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ കുടുംബത്തിന്റെ ആശ്രയമായ അജിത്തിനെ കൈവെടിയരുത് എന്ന ചിന്തയിൽനിന്നായിരുന്നു ജോലി നൽകാനുള്ള തീരുമാനത്തിലേക്ക് ആസ്റ്റർ ഗ്രൂപ്പ് എത്തിയത്.

ആസ്റ്റർ മെഡ്സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവർ കെയർ കോ ഓർഡിനേറ്റർ ചിഞ്ചു അഗസ്റ്റിൻ, മീഡിയ റിലേഷൻസ് മാനേജർ ടി.എസ് ശരത് കുമാർ, ഓപ്പറേഷൻസ് മാനേജർസബ്സദ് വളപ്പിൽ ഡെപ്യൂട്ടി മാനേജർ വിഷ്ണു മോഹൻ എന്നിവരും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരുടെ സംഘടനയായ ലിഫോക്ക് പ്രതിനിധികളുംഅജിത്തിനെ കാണാൻ എത്തിയിരുന്നു.

Related Topics

Share this story