HomeKeralaയുകെയിൽ കണ്ടെത്താനാകാത്ത രോഗം അങ്കമാലിയിൽ ചികിത്സിച്ചു ഭേദമാക്കി; മലയാളി യുവാവിന് പുതുജീവൻ...

യുകെയിൽ കണ്ടെത്താനാകാത്ത രോഗം അങ്കമാലിയിൽ ചികിത്സിച്ചു ഭേദമാക്കി; മലയാളി യുവാവിന് പുതുജീവൻ | Apollo Adlux Hospital Angamaly

അങ്കമാലി: വിദേശത്തെ പ്രമുഖ ആശുപത്രികളിൽ ചികിത്സ തേടിയിട്ടും രോഗനിർണ്ണയം സാധ്യമാകാതിരുന്ന 40-കാരനായ യുകെ മലയാളിക്ക് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ നടത്തിയ വിദഗ്ധ ചികിത്സയിലൂടെ പുതുജീവൻ (Apollo Adlux Hospital Angamaly). അതിസങ്കീർണ്ണവും അപൂർവ്വവുമായ ‘ഡിസെക്റ്റിംഗ് അന്യൂറിസം’ (Dissecting Aneurysm) എന്ന ഗുരുതര അവസ്ഥയാണ് കൃത്യമായ ഇടപെടലിലൂടെ ഡോക്ടർമാർ ഭേദമാക്കിയത്.

അതിശക്തമായ തലവേദനയെത്തുടർന്ന് യുകെയിലെ വിവിധ ആശുപത്രികളിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. എം.ആർ.ഐ (MRI) പരിശോധനയും നട്ടെല്ലിൽ നിന്ന് ദ്രാവകം എടുത്തുള്ള പരിശോധനയും ഉൾപ്പെടെ നിരവധി ടെസ്റ്റുകൾ നടത്തിയെങ്കിലും രോഗകാരണം കണ്ടെത്താനായില്ല. തുടർന്ന് നാട്ടിലെത്തിയ ഇദ്ദേഹം അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗത്തെ സമീപിക്കുകയായിരുന്നു.

ആശുപത്രിയിൽ നടത്തിയ എം.ആർ.ഐ സ്കാനിംഗിൽ തലച്ചോറിലെ വലതുഭാഗത്തെ രക്തക്കുഴലിൽ (Right Vertebral Artery) അസ്വാഭാവികത കണ്ടെത്തി. തുടർന്ന് നടത്തിയ ഡിജിറ്റൽ സബ്ട്രാക്ഷൻ ആൻജിയോഗ്രാം (DSA) പരിശോധനയിലാണ് രോഗാവസ്ഥ സ്ഥിരീകരിച്ചത്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളുടെ ഉൾഭിത്തിയിൽ വിള്ളലുണ്ടാകുന്ന ഈ അവസ്ഥ രക്തസ്രാവത്തിനോ പക്ഷാഘാതത്തിനോ (Stroke) ഇടയാക്കാവുന്ന അതീവ ഗുരുതരമായ ഒന്നാണ്.

‘ഫ്ലോ ഡൈവർട്ടിംഗ് സ്റ്റെന്റിംഗ്’ (Flow-diverting Stenting) എന്ന നൂതനമായ ചികിത്സാരീതിയാണ് രോഗിയിൽ പ്രയോഗിച്ചത്.
ഇന്റർവെൻഷനൽ ന്യൂറോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ജോസഫ് ഷിബു, ഡോ. ഡിനിറ്റ് ജോയ്, ഡോ. പാർത്ഥസാരഥി ബി എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം തന്നെ രോഗി പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു. രോഗനിർണ്ണയത്തിലെ കൃത്യതയും അത്യാധുനിക സജ്ജീകരണങ്ങളുമാണ് വലിയൊരു അപകടത്തിൽ നിന്ന് രോഗിയെ രക്ഷിക്കാൻ സഹായിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Story Summary:
A 40-year-old UK-based Malayali, who suffered from undiagnosed severe headaches despite tests in the UK, was successfully treated at Apollo Adlux Hospital, Angamaly. Doctors diagnosed a rare and critical condition called ‘Dissecting Aneurysm’ in his brain artery using DSA. A medical team led by Dr. Joseph Shibu performed a sophisticated ‘Flow-diverting Stenting’ procedure, and the patient was discharged healthy within three days.
WhatsApp Channel Banner

Latest updates

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ്...

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ...

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....