എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ
Wed, 15 Mar 2023

തൊടുപുഴ: എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ തൊടുപുഴ എക്സൈസ് പിടിയിൽ. മഞ്ഞള്ളൂർ അച്ചൻകവല തൈപ്പറമ്പിൽ അൻസിഫ് അൻസാർ (25), പെരുമ്പള്ളിച്ചിറ കുന്നത്ത് ഷംനാസ് ഷാജി (33) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 72 മില്ലി ഗ്രാം എം.ഡി.എം.എകണ്ടെടുത്തു. ശനിയാഴ്ച രാത്രി വെങ്ങല്ലൂർ-മങ്ങാട്ടുകവല നാലുവരിപ്പാതയിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. ലഹരി ഇടപാട് നടക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ സ്ട്രൈക്കിങ് ഫോഴ്സ് നഗരത്തിൽ വൈകീട്ട് പരിശോധന നടത്തിയിരുന്നു. ഇതിനിടെ സംശയാസ്പദമായി കണ്ട രൂപമാറ്റം വരുത്തിയ വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് രഹസ്യഅറയിൽ സൂക്ഷിച്ചിരുന്ന എം.ഡി.എം.എ കണ്ടെത്തിയത്.