വാഴച്ചാല്‍- മലക്കപ്പാറ റൂട്ടില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം
May 25, 2023, 19:09 IST

തൃശൂര്‍: വാഴച്ചാല്‍- മലക്കപ്പാറ റൂട്ടില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം. വാഴച്ചാല്‍ ചെക്ക്പോസ്റ്റ് മുതല്‍ മലക്കപ്പാറ ചെക്ക്പോസ്റ്റ് വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ രണ്ടുവരെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ല. എന്നാല്‍ രാവിലെയും വൈകുന്നേരവും കെഎസ്ആര്‍ടിസി നടത്തുന്ന സർവീസിന് തടസമുണ്ടാകില്ലെന്ന് കളക്ടര്‍ അറിയിച്ചു.