Times Kerala

 തൃപ്പുണിത്തുറ തെരഞ്ഞടുപ്പ് കേസ്; കെ ബാബു നൽകിയ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

 
 തൃപ്പുണിത്തുറ തെരഞ്ഞടുപ്പ് കേസ്; കെ ബാബു നൽകിയ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
തൃപ്പുണിത്തുറ തെരഞ്ഞടുപ്പ് കേസ് സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മത ചിഹ്നം ഉപയോഗിച്ച് വോട്ട് അഭ്യർധിച്ചുവെന്ന ഹൈക്കോടതി വിധിക്കെതിരായ കെ ബാബുവിന്റെ അപ്പീൽ ആണ് സുപ്രിം കോടതി പരിഗണിക്കുന്നത്. കേസ് നിലനിൽക്കുമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന കെ ബാബുവിന്റെ ആവശ്യം സുപ്രിം കോടതി തള്ളിയിരുന്നു. സ്‌റ്റേ ആവശ്യം നേരത്തെ സുപ്രിം കോടതി തള്ളിയതാണെന്ന് എം സ്വരാജിന് വേണ്ടി ഹാജരായ അഭിഭാഷകൻ പിവി ദിനേശ് സുപ്രിം കോടതിയിൽ ചൂണ്ടിക്കാട്ടി.

Related Topics

Share this story