കൊയിലാണ്ടിയിൽ ശബരിമല തീർത്ഥാടകരുടെ ബസ് ലോറിക്ക് പിന്നിലിടിച്ചു: 18 പേർക്ക് പരിക്ക് | Sabarimala

തമിഴ്‌നാട് സ്വദേശികളായ തീർത്ഥാടകരാണ് ഭൂരിഭാഗവും
കൊയിലാണ്ടിയിൽ ശബരിമല തീർത്ഥാടകരുടെ ബസ് ലോറിക്ക് പിന്നിലിടിച്ചു: 18 പേർക്ക് പരിക്ക് | Sabarimala
Updated on

കോഴിക്കോട്: കൊയിലാണ്ടി തിരുവങ്ങൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.(Sabarimala pilgrims' bus hits lorry in Kozhikode, 18 injured)

അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. തമിഴ്‌നാട് സ്വദേശികളായ തീർത്ഥാടകരാണ് ഭൂരിഭാഗവും. കർണാടക രജിസ്‌ട്രേഷനിലുള്ള ബസാണ് അപകടത്തിൽപ്പെട്ടത്.

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബസ് ഇടിച്ചതിനെത്തുടർന്ന് ബസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു.

Related Stories

No stories found.
Times Kerala
timeskerala.com