Times Kerala

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; എം സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്ന് സുപ്രീംകോടതി

 
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; എം സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്ന് സുപ്രീംകോടതി

ഡൽഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് സുപ്രീംകോടതിയിൽ തിരിച്ചടി. കെ ബാബുവിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി. കെ ബാബുവിന്‍റെ വിജയം ചോദ്യം ചെയ്ത് എം സ്വരാജ് സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതി നടപടികള്‍ തുടരാമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.

മതചിഹ്നങ്ങളുപയോഗിച്ച്  വോട്ടുപിടിച്ചെന്ന് ചൂണ്ടിക്കാട്ടി കെ ബാബുവിന്‌ എതിരെ എതിർ സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന്‌ കേരളാ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കെ ബാബു സുപ്രീംകോടതിയില്‍ അപ്പീല്‍ പോയത്. കഴിഞ്ഞ വര്‍ഷം മാർച്ചിലാണ് കെ ബാബുവിന്‍റെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിർ സ്ഥാനാർത്ഥിയായ എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്.

Related Topics

Share this story