വെള്ളമില്ല; പാലരുവിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിർത്തിവെച്ചു
May 25, 2023, 21:27 IST

പുനലൂർ: വെള്ളം വറ്റിയതിനെ തുടർന്ന് കിഴക്കൻ മേഖലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പാലരുവിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിർത്തിവെച്ചു. കഴിഞ്ഞ ദിവസങ്ങളിൽ എത്തിയവർ കുളിക്കാൻ വെള്ളമില്ലാത്തതിനാൽ നിരാശയോടെ മടങ്ങുകയായിരുന്നു. വെള്ളം വരുന്ന മുറക്ക് തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
മുൻ വർഷങ്ങളിൽ മാർച്ച് അവസാനത്തോടെ വെള്ളം വറ്റുകയും സഞ്ചാരികളുടെ പ്രവേശന നിയന്ത്രിക്കുകയും പെയ്യുമായിരുന്നു. എന്നാൽ, ഇത്തവണ ഇടക്ക് മഴ ലഭിച്ചതിനാൽ പാലരുവി അടക്കുന്നത് ഒരു മാസം കൂടി വൈകി.