സമൃദ്ധികേരളം-ടോപ്പ്അപ്പ് ലോണ്‍: അപേക്ഷ ക്ഷണിച്ചു

Apply for Loan
Updated on

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കുന്ന ''സമൃദ്ധികേരളം'' - ടോപ്പ്അപ്പ് ലോണ്‍ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പട്ടികജാതിക്കാരായ നിലവിലുള്ള സംരംഭകരുടെ ബിസിനസ് വികസനവും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഒരു ഗുണഭോക്താവിന് പരമാവധി 10 ലക്ഷം രൂപ വരെ ടേം ലോണ്‍/വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ ലോണ്‍ ആയി നല്‍കും. പദ്ധതിയില്‍ വനിതാ സംരംഭകര്‍ക്കും ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള സംരംഭകര്‍ക്കും മുന്‍ഗണന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ പൈനാവിലുള്ള ഇടുക്കി ജില്ലാ കാര്യലയവുമായി ബന്ധപ്പെടണം. വിശദ വിവരങ്ങള്‍ക്ക്: 9400068506

Related Stories

No stories found.
Times Kerala
timeskerala.com