ക്രിസ്മസ്-പുതുവത്സര വിപണി കീഴടക്കാന്‍ ഖാദി വസ്ത്രങ്ങള്‍ക്ക് വമ്പന്‍ വിലക്കിഴിവ്

ക്രിസ്മസ്-പുതുവത്സര വിപണി കീഴടക്കാന്‍ ഖാദി വസ്ത്രങ്ങള്‍ക്ക് വമ്പന്‍ വിലക്കിഴിവ്
Updated on

ക്രിസ്മസ്-പുതുവത്സര വിപണി കീഴടക്കാന്‍ ‘എനിക്കും വേണം ഖാദി' എന്ന സന്ദേശവുമായി നവീന ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളും, ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളുമായി ഖാദി ബോര്‍ഡ്. യുവതയെ ആകര്‍ഷിക്കാന്‍ ഇത്തവണ ഡിസൈനര്‍ വസ്ത്രങ്ങള്‍ കൂടി അവതരിപ്പിക്കുന്നു. ഭാഗ്യശ്രീ ഖാദി ഫാഷന്‍ സൊസൈറ്റിയുമായി ചേര്‍ന്നാണ് ഡിസൈനര്‍ വസ്ത്രങ്ങള്‍ പരിചയപ്പെടുത്തുന്നത്. കൊല്ലം നെയ്ത്ത് കേന്ദ്രങ്ങളും നെടുമ്പന റെഡിമെയ്ഡ് ഗാര്‍മെന്റ് യൂണിറ്റും ചേര്‍ന്ന് ഉല്പാദിപ്പിച്ച വസ്ത്രങ്ങളാണ് എത്തിച്ചിരിക്കുന്നത്. ജില്ലയില്‍ ഖാദി ബോര്‍ഡിന്റെ കീഴിലുള്ള കൊട്ടാരക്കര, കര്‍ബല എന്നീ ഗ്രാമസൗഭാഗ്യകളിലൂടെ വില്‍പ്പന നടത്തും. കരുനാഗപ്പള്ളി മുന്‍സിപ്പല്‍ കോംപ്ലക്‌സില്‍ പ്രത്യേക മേളകള്‍ സംഘടിപ്പിക്കും. ചൂടിനെ എളുപ്പത്തില്‍ പ്രതിരോധിക്കാന്‍ സാധിക്കുമെന്നതാണ് ഖാദി വസ്ത്രങ്ങളുടെ പ്രത്യേകത. മേളയുടെ ഭാഗമായി എല്ലാ വില്‍പ്പനശാലകളിലും ഖാദി കോട്ടന്‍, പ്രിന്റഡ് സില്‍ക്ക്, മനില ഷര്‍ട്ടിങ്, ടസര്‍ സില്‍ക്ക്, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ധോത്തികള്‍, നവീനരീതിയില്‍ ഡിസൈന്‍ ചെയ്ത ചുരിദാര്‍ടോപ്പുകള്‍, കുര്‍ത്തികള്‍, എന്നീ തുണിത്തരങ്ങളും പഞ്ഞികിടക്കകള്‍, തലയിണകള്‍, ബെഡ്ഷീറ്റുകള്‍, കാര്‍പെറ്റുകള്‍, ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളായ തേന്‍,എള്ളെണ്ണ,ചന്ദന തൈലം, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കരകൗശല ഉല്‍പ്പന്നങ്ങള്‍ എന്നിവയും ലഭ്യമാണ്.

ജില്ലാ ഖാദി ക്രിസ്മസ്-പുതുവത്സര മേള ഡിസംബര്‍ 19 മുതല്‍ ജനുവരി രണ്ട് വരെ നടക്കും. ഖാദി വസ്ത്രങ്ങള്‍ 30% വരെ മേളയില്‍ റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവുമുണ്ട്. 1000 രൂപ മുതലുള്ള ലീഡര്‍ ഷര്‍ട്ടുകളും 700 രൂപ മുതലുള്ള ലേഡീസ് ടോപ്പുകളും 1500 മുതലുള്ള ഡിസൈനര്‍ വസ്ത്രങ്ങളും ലഭ്യമാണ്.

ക്രിസ്മസ്-പുതുവത്സര ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ 19ന് രാവിലെ 11ന് ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ടി.ഷൈനി നിര്‍വഹിക്കും.

Related Stories

No stories found.
Times Kerala
timeskerala.com