Times Kerala

കേരളീയം രണ്ടാം എഡിഷനൊരുങ്ങുന്നത് ആദ്യത്തേതിന്റെ വരവുചെലവ് കണക്കുകള്‍ പുറത്തുവിടാതെ

 
 'അസാധ്യമെന്നു പറഞ്ഞതെല്ലാം കേരളം സാധ്യമാക്കി, കേരളീയം വിജയം കണ്ടു; വരും വർഷങ്ങളിലും തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആദ്യ കേരളീയത്തിന്റെ വരവ് ചെലവ് കണക്കുകള്‍ പുറത്തുവിടാതെയാണ്  കേരളീയത്തിന്റെ രണ്ടാം എഡിഷന്‍ നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. വ്യാപാര-വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയ പണത്തിന്റെയും വ്യക്തമായ കണക്ക് പുറത്തുവിട്ടിട്ടില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്നതിനിടെ കേരളീയം നടത്തണോ എന്ന ചോദ്യങ്ങളാണ് ഉയർന്ന് വരുന്നത്.

ആദ്യ കേരളീയം 2023 നവംബറിലായിരുന്നു അരങ്ങേറിയത്. പരിപാടി കഴിഞ്ഞ് ഏഴ് മാസമായി ഇതുവരെ വരവ് ചെലവ് കണക്കുകള്‍ കൃത്യമായി പുറത്ത് വന്നിട്ടില്ല. 27 കോടിയാണ് കേരളീയത്തിനായി സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചത്. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും പണം സമാഹരിച്ചു. പരിപാടി കഴിഞ്ഞ് ഏഴ് മാസം കഴിഞ്ഞിട്ടും ഇവയിൽ വ്യക്തതയില്ല. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പിലൂടെ 11,47,12,000 രൂപ ലഭിച്ചെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചത്. 

Related Topics

Share this story