വെട്ടേറ്റ് മരിച്ച യുവതിയുടെ ഭർത്താവ് വിഷം ഉള്ളിൽ ചെന്ന നിലയിൽ
May 20, 2023, 06:37 IST

കോട്ടയം: വെട്ടേറ്റ് മരിച്ച യുവതിയുടെ ഭർത്താവ് വിഷം ഉള്ളിൽ ചെന്ന നിലയിൽ. പെരുമ്പനച്ചിയിൽ താമസിക്കുന്ന യുവാവിനെയാണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെ ഇയാളുടെ ഭാര്യയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വൈകുന്നേരം അഞ്ചോടെയാണ് പോലീസ് ഇയാളെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഓൺലൈൻ മുഖേന വാങ്ങിയ റേഡിയേഷനുള്ള കീടനാശിനിയാണ് കഴിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇയാളുടെ നില ഗുരുതരമല്ല. റേഡിയേഷനുള്ളതിനാൽ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.