Times Kerala

 ജ​നാ​ധി​പ​ത്യ, മ​തേ​ത​ര മൂ​ല്യ​ങ്ങ​ളെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ ന​യ​മാ​ണ് സ​ർ​ക്കാ​ർ പി​ൻ​തു​ട​രു​ന്ന​ത്: വി. ​ശി​വ​ൻ​കു​ട്ടി

 
sivankutty
 തി​രു​വ​ന​ന്ത​പു​രം: കാ​ല​ത്തി​ന​നു​സ​രി​ച്ചു​ള്ള മാ​റ്റ​ങ്ങ​ളെ ഉ​ൾ​ക്കൊ​ണ്ട് പാ​ഠ്യ​പ​ദ്ധ​തി സൃ​ഷ്ടി​ച്ച് ജ്ഞാ​ന സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ജ​ന​കീ​യ, ജ​നാ​ധി​പ​ത്യ മ​തേ​ത​ര മൂ​ല്യ​ങ്ങ​ളെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ ന​യ​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ൻ​തു​ട​രു​ന്ന​തെ​ന്ന് പറഞ്ഞ  മ​ന്ത്രി  വി​ദ്യാ​ഭ്യാ​സ​ത്തി​ന് ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന പ്രാ​ധാ​ന്യ​വും, യോ​ഗ്യ​ത​യും മി​ക​വു​മു​ള്ള അ​ധ്യാ​പ​ക സ​മൂ​ഹ​വും കേ​ര​ള​ത്തി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​മു​ള്ള​താ​ക്കി മാ​റ്റു​ന്നെന്നും വ്യക്തമാക്കി.  സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന സ​മ​ഗ്ര ഗു​ണ​മേ​ന്മ വി​ദ്യാ​ഭ്യാ​സ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഓ​രോ കു​ട്ടി​ക്കും ഗു​ണ​മേ​ന്മ​യു​ള്ള വി​ദ്യാ​ഭ്യാ​സം നാം ​ല​ക്ഷ്യം വ​യ്ക്കു​ന്നു. അ​തി​ന​നു​സ​രി​ച്ചു​ള്ള ചു​മ​ത​ല​ക​ൾ കാ​ര്യ​ക്ഷ​മ​ത​യോ​ടെ നി​ർ​വ​ഹി​ക്കാ​ൻ അ​ധ്യാ​പ​ക​രെ സ​ജ്ജ​മാ​ക്കു​ന്ന​തി​നാ​ണ് 2024 ലെ ​അ​വ​ധി​ക്കാ​ല അ​ധ്യാ​പ​ക സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

Related Topics

Share this story