HomeKeralaഅതിജീവനത്തിൻ്റെ പുതുവഴി: വയനാട് ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് ആദ്യഘട്ടം ഇന്ന് സമർപ്പിക്കും, 178...

അതിജീവനത്തിൻ്റെ പുതുവഴി: വയനാട് ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് ആദ്യഘട്ടം ഇന്ന് സമർപ്പിക്കും, 178 കുടുംബങ്ങൾക്ക് പുതിയ വീടുകൾ | Wayanad disaster

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിന്റെ ആദ്യഘട്ടം ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ 11-ന് കൽപ്പറ്റ ബൈപ്പാസ് റോഡിലെ ടൗൺഷിപ്പിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.(The first phase of the township for Wayanad disaster victims will be dedicated today, new houses for 178 families)

ആദ്യഘട്ടത്തിൽ പൂർത്തിയായ 178 വീടുകളുടെ താക്കോൽദാനമാണ് ഇന്ന് നടക്കുക. വീടിനൊപ്പം തന്നെ ഏഴ് സെന്റ് ഭൂമിയുടെ പട്ടയം ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളും മുഖ്യമന്ത്രി കുടുംബങ്ങൾക്ക് കൈമാറും. ഓരോ കുടുംബത്തിനും ലഭിക്കുന്നത്  രണ്ട് മുറികളുള്ള വീട് ആണ്. ഇത് 1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സൗകര്യപ്രദമായ വീടാണ്. ഏഴ് സെന്റ് സ്ഥലമാണ് ലഭിക്കുന്നത്.

ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കുക എന്ന സർക്കാരിന്റെ വാഗ്ദാനമാണ് ഇതിലൂടെ നടപ്പിലാകുന്നത്. ടൗൺഷിപ്പ് ഉദ്ഘാടനത്തിനൊപ്പം കൽപ്പറ്റ ജനറൽ ആശുപത്രിയുടെ പുതിയ അനക്സ് ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും. സംസ്ഥാനത്തെ വിവിധ മന്ത്രിമാർ, പ്രതിപക്ഷ അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. താമരശ്ശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: കോൺഗ്രസ് നേതാക്കൾക്കെതിരെ ഗുരുതര...

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്തുന്നതിനായി ഡൽഹി പോലീസ് നിയമപദേശം തേടുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ...

‘ഒരിക്കലും മറക്കില്ല’: കേരള തീരത്തിന് സമീപം തീപിടിച്ച കപ്പലിൽ...

ന്യൂഡൽഹി: കേരള തീരത്തിന് സമീപം തീപിടിച്ച് സ്ഫോടനമുണ്ടായ ചരക്കുകപ്പലിൽ നിന്ന് 12 ചൈനീസ് ജീവനക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യൻ സായുധ സേനയ്ക്ക് നന്ദി അറിയിച്ച് ചൈന. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 99-ാം വാർഷികാഘോഷ...

നീറ്റ് പരീക്ഷാ ചോർച്ചയും വിദ്യാർത്ഥികൾക്ക് നേരെയുള്ള അക്രമവും: കറുത്ത...

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിലും വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് കറുത്ത വസ്ത്രങ്ങളണിഞ്ഞ് പാർലമെന്റിൽ ഒന്നിച്ചണിനിരന്ന് പ്രതിപക്ഷ നേതാക്കൾ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ആഭ്യന്തര മന്ത്രി അമിത് ഷാ...

CJP പ്രതിഷേധവും പാർലമെന്റ് സമ്മേളനവും: ഡൽഹിയിൽ 2,000 CRPF...

ന്യൂഡൽഹി: സി.ജെ.പി പ്രതിഷേധങ്ങളും പാർലമെന്റിന്റെ മൺസൂൺ സമ്മേളനവും തുടരുന്ന പശ്ചാത്തലത്തിൽ, രാജ്യതലസ്ഥാനത്ത് സുരക്ഷ ഉറപ്പാക്കാൻ സി.ആർ.പി.എഫിന്റെ 20 കമ്പനികളെക്കൂടി അടിയന്തരമായി വിന്യസിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ചൊവ്വാഴ്ച രാത്രിയാണ് കേന്ദ്ര ആഭ്യന്തര...

ഡൽഹിയിൽ CJP പ്രക്ഷോഭകർക്ക് നേരെ പെല്ലറ്റ് പ്രയോഗവും ഷോക്ക്...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) ജൂലൈ 20 തിങ്കളാഴ്ച ഡൽഹിയിൽ സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ പങ്കെടുത്തവർക്ക് നേരെ സുരക്ഷാസേന പെല്ലറ്റ് തോക്കുകളും...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...