Times Kerala

 

കഥകളി ആസ്വാദക സംഘം മാവേലിക്കരയുടെ ആഭിമുഖ്യത്തിൽ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മ ശതാബ്‌ദി

അനുസ്മരണം ഫെബ്രുവരി 18നു

 
  കഥകളി ആസ്വാദക സംഘം മാവേലിക്കരയുടെ ആഭിമുഖ്യത്തിൽ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മ ശതാബ്‌ദി  അനുസ്മരണം ഫെബ്രുവരി 18നു
 

കഥകളി മേളത്തിൽ ഒരു കാലഘട്ടത്തിന്റെ പ്രോത്‌ഘാടകനായി പ്രൊജ്ജ്വലിച്ചു നിന്ന അതുല്യ പ്രതിഭയായിരുന്നു കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ. കഥകളിയുടെ നാനാമുഖമായ തുറകളിലും പ്രാവീണ്യം സമ്പാദിച്ച അനന്യ പ്രതിഭാവിലാസത്തിനു ഉടമയായിരുന്ന അദ്ദേഹത്തിന്റെ   ജന്മശതാബ്ദി 2024 മെയ് 28നാണ് ഒരു പിറന്നാളിന്റെ ഓർമ്മക്ക് എന്ന പരിപാടി.  2023 ജൂൺ മാസം മുതൽ കഥകളി ക്ലബ്ബുകളുടെയും സംഘാടകരുടെയും സഹകരണത്തോടെ ഒരു വര്ഷം നീണ്ടു നിൽക്കുന്ന  ജന്മശതാബ്ദിയാഘോഷത്തിനു തുടക്കം കുറിച്ചിരിക്കുന്നു.

ഫെബ്രുവരി 18നു ഞായറാഴ്ച  വൈകുന്നേരം 4.30നു ശ്രീകൃഷ്ണ ഗാനസഭ ഹാളിൽ ശ്രീ            കെ.  ഗോപകുമാർ,  പ്രസിഡന്റ്റിന്റെ അധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ യോഗത്തിനു പ്രൊഫസർ ആർ ആർ സി വർമ്മ, സെക്രെട്ടറി, സ്വാഗതം പറയും. ശ്രീ വി കലാധരൻ,  പ്രസിദ്ധ കലാനിരൂപകനും  മുൻ ഡെപ്യൂട്ടി റജിസ്ട്രർ,  കേരള കലാമണ്ഡലം അനുസ്മരണ പ്രഭാക്ഷണം  നടത്തും.  ശ്രീ ആർ ജയകുമാർ, ട്രഷറർ നന്ദി രേഖപ്പെടുത്തും.

തുടർന്ന് നടക്കുന്ന ബാലിവിജയം കഥകളിയിൽ രാവണനായി  ശ്രീ കലാമണ്ഡലം കൃഷ്ണപ്രസാദും, മണ്ഡോദരിയായി ശ്രീമതി ആർ എൽ വി സന്ധ്യയും,  നാരദനായി ശ്രീ കലാനിലയം കരുണാകരകുറുപ്പും, ബാലിയായി ശ്രീ കലാമണ്ഡലം നിധിൻ ബാലചന്ദ്രനും വേഷമിടുമ്പോൾ ശ്രീ കലാമണ്ഡലം  രാജേഷ് ബാബു, ശ്രീ ആർ എൽ വി ഗണേഷ് പാലൂർ (സംഗീതവും), ശ്രീ കലാമണ്ഡലം ശ്രീകാന്ത് വർമ്മ, ശ്രീ കലാഭാരതി സുമേഷ് (ചെണ്ടയും) ശ്രീ തിരുവല്ല ജയശങ്കറും,  ശ്രീ കലാമണ്ഡലം ദീപക് (മദ്ദളവും),  ശ്രീ ഏവൂർ അജി  (ചുട്ടിയും)) ശ്രീ നീലംപേരൂർ നാരായണപ്പണിക്കർ, ശ്രീ പത്തിയൂർക്കാല വേണു,  ശ്രീ ഏവൂർ പ്രമിൾ തുടങ്ങിയവർ  അണിയറ കലാകാരന്മാരായി പങ്കെടുക്കുന്നു. കണ്ണമ്പള്ളിൽ   കഥകളിയോഗം ഏവൂർ ആണ് അണിയല മൊരുക്കുന്നു.

2023 ജൂൺ മാസം മുതൽ കഥകളി ക്ലബ്ബുകളുടെയും സംഘാടകരുടെയും സഹകരണത്തോടെ ഒരു വര്ഷം നീണ്ടു നിൽക്കുന്ന  ജന്മശതാബ്‌ദിയാഘോഷത്തിനു തുടക്കം കുറിച്ചിരിക്കുന്നു.  വൈക്കം കഥകളി ക്ലബ് 2023 ജൂൺ  25നും, നോർത്ത് പറവൂർ കളിയരങ്  ജൂലൈ 09നും,  ഓഗസ്റ്റ് 12നു പെരുമ്പാവൂർ കഥകളി ക്ലബും ഓഗസ്റ്റ് 26നു തോടയം കഥകളി യോഗവും സെപ്തംബര് 03നു കോട്ടയം കളിയരങ്ങും, ഒക്ടോബര് 13നു തൃപ്പുണിത്തുറ കഥകളി കേന്ദ്രവും ഒക്ടോബര് 14നു ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സും നവംബർ 19നു തൃശൂർ കഥകളി ക്ലബ്ബിന്റെ   ആഭിമുഖ്യത്തിലും ഡിസംബർ  21നു എറണാകുളം കരയോഗം കഥകള് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ടി ഡി എം കാവേരി ഹാളിൽ വെച്ചും  പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് ജനുവരി 11നു, ചാലക്കുടി നമ്പീശൻ സ്മാരക കഥകളി ക്ലബ് ജനുവരി 20നു  അനുസ്മരണ യോഗം സംഘടിപ്പിച്ചിരുന്നു.

Related Topics

Share this story