Times Kerala

വിദ്യാർഥി കൺസഷന് പ്രായപരിധി വർദ്ധിപ്പിച്ചു; മന്ത്രി ആന്റണി രാജു
 

 
വിദ്യാർഥി കൺസഷന് പ്രായപരിധി വർദ്ധിപ്പിച്ചു; മന്ത്രി ആന്റണി രാജു

ബസുകളിൽ വിദ്യാർഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25-ൽ നിന്ന് 27 ആയി വർധിപ്പിച്ച് ഉത്തരവിറക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. യാത്രാ സൗജന്യത്തിനുള്ള പ്രായപരിധി 25 വയസായി നിജപ്പെടുത്തി നേരത്തെ ഇറക്കിയ ഉത്തരവാണ് പുതുക്കിയത്. 

അർഹതയില്ലാത്ത പലരും യാത്രാസൗജന്യം നേടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്ബസ് കൺസഷന് പ്രായപരിധി ഏർപ്പെടുത്തിയത്. ഗവേഷക വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനു ലഭിച്ച നിവേദനത്തെ തുടർന്നാണ് പ്രായപരിധി വർദ്ധിപ്പിക്കുവാൻ മന്ത്രി നിർദേശിച്ചത്.

Related Topics

Share this story