കണ്ണൂർ : ബലാത്സംഗക്കേസിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ രൂക്ഷ പ്രതികരണവുമായി സിപിഐഎം നേതാവ് പിപി ദിവ്യ. ‘ലൈംഗിക കുറ്റവാളികൾ കിടക്ക് അകത്ത്’ എന്നാണ് പി.പി ദിവ്യയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം....
“ഇന്നത്തെ സന്തോഷം… കഴിഞ്ഞ പാലക്കാട് ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല…. രാഹുൽ മങ്കൂട്ടമെന്ന വൃത്തികെട്ട ഒരുത്തനെ ജയിപ്പിക്കാൻ പ്രചാരണ ആയുധമായി എനിക്കെതിരെ കള്ളക്കേസ് ചുമത്താൻ സമര പരമ്പര നടത്തി… വെട്ടുക്കിളി കൂട്ടങ്ങളെ കൊണ്ട് സൈബർ ആക്രമണം. ..മറന്നിട്ടില്ല ഒന്നും. കർമ്മ.”