തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കെപിസിസിക്കു ബലാത്സംഗ പരാതി നല്‍കിയ ബെംഗളൂരു സ്വദേശിയായ ഇരുപത്തിമൂന്നുകാരിയും ക്രൈംബ്രാഞ്ചിനു മൊഴി നല്‍കും. തിരുവനന്തപുരം : രാഹുലിനെതിരെ രണ്ടാമത്തെ പരാതിക്കാരി മൊഴി നൽകും. എസ്.ഐ.ടിക്ക് മറുപടി ലഭിച്ചു. മൊഴി നൽകാൻ തയ്യാറെന്നു മെയിലിൽ മറുപടി നൽകി. അതിജീവിത പരാതി അയച്ച മെയിലിലേക്കാണ് നോട്ടീസ് അയച്ചത്.
പരാതി നല്‍കിയ ഇ മെയില്‍ വിലാസത്തിലേക്ക് മൊഴിയെടുക്കാനുള്ള സമയം ചോദിച്ച് പൊലീസ് മറുപടി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മൊഴി നല്‍കാന്‍ യുവതി സന്നദ്ധത അറിയിച്ചത്. രാഹുലിനെതിരെ രേഖാമൂലം പൊലീസിനു പരാതി നല്‍കുകയും ചെയ്യും.കെപിസിസി പ്രസിഡന്റിന് ലഭിച്ച പരാതി ഡിജിപിക്കു കൈമാറിയതിനു പിന്നാലെയാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ് റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പരാതിയില്‍ യുവതി പേര് വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ മുന്‍പ് ക്രൈംബ്രാഞ്ച് ബന്ധപ്പെട്ടിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.
അതേ സമയം, കേസിന് പിന്നാലെ പാലക്കാട്ടെ എംഎൽഎ ഓഫീസ് പൂട്ടി ഒളിവിൽ പോയിരിക്കുകയാണ് മാങ്കൂട്ടത്തിൽ. ജാമ്യാപേക്ഷ നിഷേധിച്ചതോടെ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.