Kerala
പത്താം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച കേസ് ; പ്രതി അറസ്റ്റിൽ | Sexual abuse
മണ്ണാർക്കാട് പയ്യനടംപള്ളിക്കുന്ന് ചോല മുഖത്ത് മുഹമ്മദ് റഫീഖ് (43) ആണ് അറസ്റ്റിലായത്.
പാലക്കാട് : മാനസിക വെല്ലുവിളി നേരിടുന്ന പത്താം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച ആത്മീയ ചികിത്സകൻ അറസ്റ്റിൽ. മണ്ണാർക്കാട് പയ്യനടംപള്ളിക്കുന്ന് ചോല മുഖത്ത് മുഹമ്മദ് റഫീഖ് (43) ആണ് അറസ്റ്റിലായത്.
പെരിന്തൽമണ്ണ -പട്ടാമ്പി റോഡിലുള്ള ഇയാളുടെ ക്ലിനിക്കിൽവച്ച് കഴിഞ്ഞ മാർച്ചിലായിരുന്നു പീഡനം. തുടർന്ന് സുഹൃത്തിനോട് ഈകാര്യം കുട്ടി പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് പാലക്കാട് ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
