തൃശ്ശൂർ: തൃശ്ശൂർ നെടുപുഴയിൽ തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു. വടൂക്കര സ്വദേശി സന്തോഷ് (54) ആണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരിച്ചത്. കോൾപാടത്തെ അതിർത്തി തർക്കത്തിനിടെ അയൽവാസി കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.
അയൽവാസിയായ ഗണേഷ് ആണ് തലയ്ക്കടിച്ചത്. ഇയാൾ റിമാൻഡിലാണ്. രണ്ടു ദിവസം മുൻപാണ് സംഭവം ഉണ്ടായത്.