കൊല്ലം: ജില്ലയിൽ കനത്ത ചൂട് തുടരുന്നതിനിടെ കളിച്ചുകൊണ്ടിരുന്ന പത്തു വയസ്സുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയിൽ ജിബി-കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് പൊള്ളലേറ്റത്. പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് സംഭവമുണ്ടായത്.(Ten-year-old boy suffers from heatstroke in Kollam, burns in shoulder)
കുട്ടിയുടെ കൈകൾക്കും തോളിനും താടിയുടെ ഭാഗത്തുമാണ് പൊള്ളലേറ്റത്. ഇതിൽ തോളിന്റെ ഭാഗത്താണ് കൂടുതൽ പൊള്ളൽ ദൃശ്യമായിട്ടുള്ളത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
കേരളത്തിൽ വരും ദിവസങ്ങളിലും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

