താമിർ ജിഫ്രിയുടെ കസ്റ്റഡി മരണം; രണ്ടു പ്രതികൾ ദുബൈയിലേക്കു കടന്നതായി സൂചന
Sep 5, 2023, 10:22 IST

മലപ്പുറം: താമിർ ജിഫ്രി കസ്റ്റഡി കൊലപാതകത്തിലെ പ്രതികൾ വിദേശത്തേക്കു കടന്നതായി റിപ്പോർട്ട്. ഡാൻസാഫ് സ്ക്വഡ് അംഗങ്ങളായ ആൽബിൻ അഗസ്റ്റിനും വിപിനും യു.എ.ഇയിലേക്കു കടന്നതായാണു താമിർ ജിഫ്രിയുടെ കുടുംബം ആരോപിക്കുന്നത്. വിദേശത്തേക്ക് രക്ഷപ്പെടാൻ ഉന്നതസഹായം ലഭിച്ചെന്നു സഹോദരൻ ആരോപിച്ചു. കേസിൽ ഇതുവരെയും ഒരാളെപ്പോലും പിടികൂടാൻ ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ല.

താമിർ ജിഫ്രിയെ മർദിച്ചു കൊലപ്പെടുത്തിയതിനു തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പ്രതികള്‍ വിദേശത്തേക്കു കടന്നതായാണ് വിവരം. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് ആൽബിൻ അഗസ്റ്റിനും വിപിനും ദുബൈയിലേക്കു കടന്നതെന്നാണു സൂചന. എസ്.പിയുടെ സ്ക്വഡിലെ അംഗങ്ങളായതിനാൽ രക്ഷപ്പെടാന്‍ ഇവര്‍ക്ക് ഉന്നതസഹായം ലഭിച്ചതായി താമിർ ജിഫ്രിയുടെ കുടുംബം സംശയിക്കുന്നു.