മസാല ബോണ്ട് കേസ്: ഇഡിക്ക് ആശ്വാസം; സ്റ്റേ നീക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് | Masala Bond Case

ഇഡിക്ക് കേസിൽ തുടർനടപടികളുമായി മുന്നോട്ടുപോകാം
 Masala Bond case.
Updated on

കൊച്ചി: മസാല ബോണ്ട് ഇടപാടുമായി ( Masala Bond Case) ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) വലിയ ആശ്വാസം. കിഫ്ബി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് അയച്ച നോട്ടീസിലെ തുടർനടപടികൾ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇതോടെ ഇഡിക്ക് കേസിൽ തുടർനടപടികളുമായി മുന്നോട്ടുപോകാം.

ഇഡി അഡ്ജ്യുഡിക്കേറ്റിങ് അതോറിറ്റി നൽകിയ നോട്ടീസിലെ നടപടികൾ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഇഡി സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. അധികാര പരിധി മറികടന്നാണ് സിംഗിൾ ബെഞ്ച് സ്റ്റേ നൽകിയതെന്ന് ഇഡി വാദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ.എം. എബ്രഹാം എന്നിവർക്കെതിരായ നോട്ടീസുകളിൽ ഇനി ഇഡിക്ക് നടപടി തുടരാം.

മസാല ബോണ്ട് വഴി വിദേശത്തുനിന്ന് സമാഹരിച്ച പണം റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കായി ഉപയോഗിച്ചുവെന്നും ഇത് ഫെമ (FEMA) ചട്ടങ്ങളുടെ ലംഘനമാണെന്നുമാണ് ഇഡിയുടെ ആരോപണം. എന്നാൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തതെന്നും ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചത്. ഇന്നലെ സിംഗിൾ ബെഞ്ച് നൽകിയ സ്റ്റേ ഡിവിഷൻ ബെഞ്ച് നീക്കിയതോടെ കിഫ്ബി ഇടപാടിലെ അന്വേഷണത്തിൽ നിർണ്ണായക നീക്കങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കും.

Summary

In a major relief for the Enforcement Directorate (ED), the High Court Division Bench has stayed the Single Bench order that earlier blocked proceedings against Chief Minister Pinarayi Vijayan, Thomas Isaac, and K.M. Abraham in the Masala Bond case. The ED had appealed, arguing that the Single Bench exceeded its jurisdiction by staying the adjudication notices.

Related Stories

No stories found.
Times Kerala
timeskerala.com