സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം | PSC

അപേക്ഷ ഫോറം പരിശീലന കേന്ദ്രത്തില്‍ നിന്നും ലഭിക്കും
 PSC
Updated on

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴില്‍ ആലപ്പുഴ ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനു സമീപമുള്ള നിസാ സെന്റര്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലനകേന്ദ്രത്തില്‍ ജനുവരിയില്‍ ആരംഭി ക്കുന്ന സൗജന്യ പി.എസ്.സി പരീക്ഷ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. (PSC)

പരീക്ഷയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള റെഗുലര്‍ ബാച്ചും ശനി ഞായര്‍ ദിവസങ്ങളില്‍ ഹോളിഡേ ബാച്ചുമാണ് നടത്തുക. ആറു മാസമാണ് പരിശീലന കാലാവധി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി ഒമ്പത്.

ഉദ്യോഗാര്‍ഥികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 18 വയസ്സ് തികഞ്ഞവരും എസ്.എല്‍.സിയോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവരുമായിരിക്കണം. വ്യക്തിഗത വിവരങ്ങള്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷ ഫോറം പരിശീലന കേന്ദ്രത്തില്‍ നിന്നും ലഭിക്കും.ഫോണ്‍ നമ്പര്‍: 0477-2252869, 8157869282, 8075989415, 9633603179, 9747982212

Related Stories

No stories found.
Times Kerala
timeskerala.com