HomeKerala'ഒരു സമുദായത്തിൻ്റെ വോട്ടിന് വേണ്ടിയാണ് ഇത്തരം ആരോപണം': ഡീൽ ആരോപണത്തിൽ രാജീവ്...

‘ഒരു സമുദായത്തിൻ്റെ വോട്ടിന് വേണ്ടിയാണ് ഇത്തരം ആരോപണം’: ഡീൽ ആരോപണത്തിൽ രാജീവ് ചന്ദ്രശേഖർ | Deal allegations

തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസും സി‌പി‌എമ്മും ഉന്നയിക്കുന്ന ‘ഡീൽ’ ആരോപണങ്ങൾ ഒരു പ്രത്യേക സമുദായത്തിന്റെ വോട്ട് ലക്ഷ്യമിട്ടുള്ള നാടകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പല മണ്ഡലങ്ങളിലും ബിജെപിയും സി‌പി‌എമ്മും തമ്മിൽ ധാരണയുണ്ടെന്ന പ്രചാരണം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.(Such allegations are made for the votes of a community, Rajeev Chandrasekhar on deal allegations)

കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, യുപിഎ സർക്കാരിനെ പണ്ട് പിന്തുണച്ചത് സി‌പി‌എം ആയിരുന്നില്ലേ എന്ന് ഓർമ്മിപ്പിച്ചു. തമിഴ്‌നാട്ടിൽ ഇരു പാർട്ടികളും ഒരുമിച്ച് മത്സരിക്കുന്നത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കേരളത്തിൽ മാത്രം പരസ്പരം ബി ടീമുകളാണെന്ന് ആരോപിക്കുന്നത് പരിഹാസ്യമാണെന്നും കൂട്ടിച്ചേർത്തു.

സി‌പി‌എം ബിജെപിയുടെ ബി ടീമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് ഏത് സമുദായത്തിന്റെ വോട്ട് ലക്ഷ്യമിട്ടാണെന്ന് എല്ലാവർക്കും അറിയാമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഏത് സമുദായമാണെന്ന് പറയുന്നില്ല, എല്ലാവർക്കും അത് മനസ്സിലാക്കാനുള്ള ബുദ്ധിയുണ്ട്. വിഡ്ഢിത്തങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നത്, അദ്ദേഹം വ്യക്തമാക്കി.

Clickable Info Box