എസ്.ടി.യു പ്രതിഷേധ സമരസായാഹ്നം നടത്തി
Wed, 15 Mar 2023

കൊല്ലൂർവിള പള്ളിമുക്കിൽ എസ്.ടി.യു ഇരവിപുരം മണ്ഡലം കമ്മറ്റി പ്രതിഷേധ സമരസായാഹ്നം നടത്തി. സമരം മുസ്ലിം ലീഗ് ജില്ലാപ്രസിഡന്റ് നൗഷാദ് യൂനുസ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സുൾഫിക്കർ സലാം, നാസിമുദ്ദീൻ പള്ളിമുക്ക്, സുധീർ കിടങ്ങിൽ, അമ്പുവിള ലത്തീഫ്, സദക്കത്തുള്ള, പറമ്പിൽ സുബൈർ, ചക്കാലനാസർ, ബഷീർ പള്ളിത്തോട്ടം, നുജുമുദ്ദീൻ അബൂബക്കർ, പോളയത്തോട് ഷാജഹാൻ, പടിപ്പുര ഷാജഹാൻ എന്നിവർ പ്രസംഗിച്ചു. എസ്.ടി.യു ജില്ലാട്രഷറർ തോപ്പിൽ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.