ഒറ്റപ്പാലത്ത് കേരള എക്സ്പ്രസ്സിന് നേരെ കല്ലേറ്
Sep 14, 2023, 16:07 IST

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് സമീപം കേരളം എക്സ്പ്രസ്സ് ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് നിന്നും ദില്ലിയിലേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ്സിന് നേരെയായിരുന്നു കല്ലേറ് ഉണ്ടായത്. കല്ലേറിൽ ബി 3 കോച്ചിന്റെ ജനൽ ചില്ലുകളിൽ ഒന്ന് തകർന്നു.

സംഭവത്തിൽ യാത്രക്കാർക്ക് പരുക്കുകളില്ല. റയിൽവേ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.അതേസമയം, സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് ഇത് ആദ്യമായല്ല. ഇതിന് മുൻപും വിവിധ ട്രെയിനുകൾക്ക് നേരെ കല്ലേറ് ഉണ്ടായിട്ടുണ്ട്.