തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ വ്യക്തിഗത വിജയങ്ങളിലൊന്ന് തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന്. കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും റിട്ടയേർഡ് ഡിജിപിയുമായ ആർ. ശ്രീലേഖ ശാസ്തമംഗലം വാർഡിൽ എൻഡിഎ സ്ഥാനാർത്ഥിയായി വിജയിച്ചു.(R Sreelekha sweeps away controversies, wins resounding victory)
ശാസ്തമംഗലം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അമൃതയെ പരാജയപ്പെടുത്തിയാണ് ശ്രീലേഖ വിജയം നേടിയത്. തലസ്ഥാന കോർപ്പറേഷനിൽ എൻഡിഎ ശക്തമായ മുന്നേറ്റം നടത്തുന്നതിനിടെയുള്ള ശ്രീലേഖയുടെ വിജയം പാർട്ടിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ശ്രീലേഖ വിവാദങ്ങളിൽപ്പെട്ടിരുന്നു. പ്രചാരണത്തിനിടെ പേരിനൊപ്പം 'ഐ.പി.എസ്' എന്ന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതിയുയർന്നിരുന്നു. തെരഞ്ഞെടുപ്പ് ദിനം വ്യാജ സർവേ ഫലം പ്രചരിപ്പിച്ചതിനെ തുടർന്നുള്ള വിവാദത്തിലും അവർ ഉൾപ്പെട്ടിരുന്നു. വിവാദങ്ങൾക്കിടയിലും ശ്രീലേഖ നേടിയ വിജയം തിരുവനന്തപുരം കോർപ്പറേഷനിലെ എൻഡിഎ മുന്നേറ്റത്തിൽ നിർണായകമായി.