LDFന് ഞെട്ടൽ: AKG സെൻ്റർ വാർഡിൽ സ്റ്റാർ സ്ഥാനാർഥിക്ക് കനത്ത തോൽവി | LDF

യുഡിഎഫ്സ്ഥാനാർഥി മേരി പുഷ്പം വിജയിച്ചു.
LDF's Star candidate suffers heavy defeat in AKG Center ward
Updated on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഏറ്റവും ശ്രദ്ധേയമായ ഫലങ്ങളിലൊന്ന് പുറത്തുവന്നു. സിപിഎമ്മിന്റെ സംസ്ഥാന കേന്ദ്രമായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാർഡിൽ എൽഡിഎഫിന് ഞെട്ടിക്കുന്ന തോൽവി.(LDF's Star candidate suffers heavy defeat in AKG Center ward)

എൽഡിഎഫിന്റെ സ്റ്റാർ സ്ഥാനാർത്ഥിയും മുൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന ഐ.പി. ബിനുവാണ് ഈ വാർഡിൽ പരാജയപ്പെട്ടത്. യുഡിഎഫ് സ്ഥാനാർത്ഥി മേരി പുഷ്പം 657 വോട്ടുകൾക്ക് വിജയിച്ചു.

കഴിഞ്ഞ തവണയും മേരി പുഷ്പമായിരുന്നു ഈ വാർഡിൽ വിജയിച്ചത്. ഇത്തവണ എങ്ങനെയെങ്കിലും സീറ്റ് തിരിച്ചുപിടിക്കണമെന്ന എൽഡിഎഫ് മോഹം പൂവണിഞ്ഞില്ല. ജനകീയനായ നേതാവായിരുന്ന ഐ.പി. ബിനുവിനായി വമ്പൻ നേതാക്കൾ പ്രചാരണത്തിന് ഇറങ്ങിയിട്ടും വോട്ടിൽ അത് പ്രതിഫലിച്ചില്ല. യുഡിഎഫിന്റെ ഈ വിജയം തിരുവനന്തപുരം കോർപ്പറേഷനിലെ പൊതുചിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തും.

Related Stories

No stories found.
Times Kerala
timeskerala.com