മാങ്ങാട്ടിടത്ത് സ്റ്റീൽ ബോംബുകൾ കണ്ടെത്തി
Fri, 19 May 2023

കുത്തുപറമ്പ്: മാങ്ങാട്ടിടം കണ്ടേരിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ സ്ഥലത്ത് സ്റ്റീൽ ബോംബുകൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ബോംബ് സ്ക്വാഡ് ബോംബ് ആണെന്ന് സ്ഥിരീകരിക്കുകയും നിർവീര്യമാക്കുകയും ചെയ്തു. സംഭവത്തിൽ കൂത്തുപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.