Times Kerala

 സ്‌പോര്‍ട്‌സ് അക്കാദമി സെലക്‍ഷന്‍

 
 ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വേനൽക്കാല ക്യാമ്പ്
 മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുന്ന ഫുട്‌ബോള്‍ അക്കാദമിയിലേക്ക്  കുട്ടികളെ  തിരഞ്ഞെടുക്കുന്നു. ജൂലൈ 13 ന് നിലമ്പൂര്‍ മുനിസിപ്പാലിറ്റി ആസാദ് ഗ്രൗണ്ട്,  ജൂലൈ 21 ന് ജി.എച്ച്.എസ്.എസ്.എടപ്പാള്‍ സ്‌കൂള്‍ ഗ്രൗണ്ട്, ജൂലൈ 28 ന് ഉണ്ണ്യാല്‍ ഫിഷറീസ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ വെച്ച് സെലക്‍ഷന്‍ നടത്തും. 2011, 2012, 2013, 2014 വര്‍ഷത്തില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്ക് സെലക്‍ഷനില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള  കുട്ടികള്‍  വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി രക്ഷിതാക്കളോടൊപ്പം ഫുട്‌ബോള്‍ കിറ്റ് സഹിതം അന്നേ ദിവസം രാവിലെ എട്ടു മണിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

Related Topics

Share this story