

ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന് കീഴിലുള്ള വിവിധ ഇ.എസ്.ഐ. സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്കും, ഇനി ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവിലേക്കും കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തും. (Apply now)
അഭിമുഖത്തിൽ പങ്കെടുക്കാന്‍ താല്‍പര്യമുള്ള എം.ബി.ബി.എസ് ഡിഗ്രിയും, റ്റി.സി.എം.സി രജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാര്‍ഥികള്‍ cru.czims@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയടങ്ങിയ ബയോഡാറ്റ ഡിസംബര്‍ 24ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. പ്രതിമാസ ശമ്പളം 60410 രൂപ . ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂ നടത്തുന്ന സ്ഥലവും, സമയവും, തീയതിയും ഉദ്യോഗാര്‍ഥികളെ പിന്നീട് ഇ-മെയില്‍ മുഖാന്തിരം അറിയിക്കും എന്ന് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.