

കൊച്ചി: ക്രിസ്മസ് വിളക്കുകള്‍ തെളിയുകയും പുതുവത്സരത്തിന്റെ ഈ സീസണ്‍ നമ്മെ സ്വാഭാവികമായി പരിചിതവും സന്തോഷം നിറഞ്ഞതുമായ അനുഭവങ്ങളിലേക്ക് നയിക്കുന്നു. കുടുംബവിരുന്നുകള്‍ക്കും പെട്ടെന്നുള്ള കൂട്ടായ്മകള്‍ക്കും, വീട്ടിലെ ശീതകാല വൈകുന്നേരങ്ങള്‍ക്കുമൊക്കെ എളുപ്പത്തില്‍ ധരിക്കാവുന്ന വസ്ത്രങ്ങളോടെ. ഈ ശേഖരം ഊഷ്മളവും, മനോഹരമായി വ്യക്തിപരവുമാക്കുന്നു.
ഈ ശീതകാലത്ത്, ഓരോ നിമിഷത്തെയും കരകൗശലത്തിന്റെ ചൂടോടെ നിറയ്ക്കുന്ന സമ്മാനങ്ങളും കൂട്ടായ്മകളും അലങ്കാരവസ്തുക്കളുമൊപ്പം ആഘോഷിക്കാന്‍ ഫാബ് ഇന്ത്യ നിങ്ങളെ ക്ഷണിക്കുന്നു. തനതായ മരം കൊണ്ടുള്ള അലങ്കാരം, ഗോള്‍ഡന്‍ ടോണ്‍ സര്‍വ് വെയര്‍, എംബ്രോയ്ഡറി ചെയ്ത ടെക്‌സ്‌റ്റൈല്‍സ്, സുഖകരമായ കമ്പിളി പായകള്‍, സെറാമിക് ആക്‌സന്റുകള്‍ എന്നിവ വീടുകള്‍ക്ക് ഉത്സവഭാവം നല്‍കുന്നു. ഗിഫ്റ്റിംഗിനും വീടിന്റെ അലങ്കാരങ്ങള്‍ പുതുക്കുന്നതിനുമുള്ള മനോഹരമായ തിരഞ്ഞെടുപ്പുകളും കളക്ഷനിലുണ്ട്.
കോട്ടണ്‍സില്‍ക് വസ്ത്രങ്ങള്‍, എംബ്രോയ്ഡറി ചെയ്ത മേലാടകള്‍, വൂള്‍ പാന്റുകള്‍, ജാക്കറ്റുകള്‍, നെയ്ത ഷാളുകള്‍ തുടങ്ങിയ വസ്ത്രങ്ങള്‍ ചൂടും നിറവും ഉത്സവാന്തരീക്ഷവും ഒത്തുചേര്‍ത്ത് സുഖകരമായ വസ്ത്രധാരണത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു. ചുവപ്പ്, പച്ച, മറൂണ്‍ നിറങ്ങള്‍ സീസണിന്റെ ക്ലാസിക് മൂഡ് നല്‍കുന്നു.
സുഖസൗകര്യങ്ങള്‍, കരകൗശല വൈദഗ്ദ്ധ്യം, സമകാലിക രൂപകല്‍പ്പന എന്നിവ സമന്വയിപ്പിച്ചുകൊണ്ട്, 2025ലെ ഫാബ് ഇന്ത്യയുടെ വിന്റര്‍ ക്യൂറേഷന്‍ എല്ലാവരെയും അവരുടേതായ രീതിയില്‍ സീസണിനെ സ്വീകരിക്കാന്‍ സ്വാഗതം ചെയ്യുന്നു- വീട്ടിലെന്ന പോലെ പ്രധാനപ്പെട്ട നിമിഷങ്ങളില്‍ സുന്ദരവും ഊഷ്മളതയും ആത്മവിശ്വാസവും തോന്നും.
ഈ കളക്ഷന്‍ എല്ലാ സ്‌റ്റോറുകളിലും ഓണ്‍ലൈനില്‍ www.fabindia.com ലും ലഭ്യമാണ്.