

പാലക്കാട് ജില്ലയിൽ ആയിരം ബിപിഎൽ കണക്ഷനുകൾ പൂർത്തിയാക്കി കേരള സർക്കാരിന്റെ കെഫോൺ പദ്ധിതി. ജില്ലയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 1050 കടുംബങ്ങൾക്കാണ് കെഫോൺ സൗജന്യ കണക്ഷനുകൾ നൽകിയിരിക്കുന്നത്. ബിപിഎൽ കണക്ഷനുകൾക്ക് പുറമെ വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമൊക്കെയായി ജില്ലയില്‍ മികച്ച രീതിയിലുള്ള മുന്നേറ്റമാണ് കെഫോൺ നടത്തുന്നത്.
പാലക്കാട് ജില്ലയില്‍ കെഫോണ്‍ പദ്ധതി വഴി ഇതിനോടകം 8584 കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. കേരളത്തിലെ ആദിവാസി മേഖലകളെ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ലക്ഷ്യമിട്ട് കെഫോണ്‍ നടത്തുന്ന കണക്ടിങ്ങ് ദി അണ്‍ കണക്റ്റഡ് പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയിലെ 535 ഓളം കുടുംബങ്ങൾക്കും ഇന്റർനെറ്റ് ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ജില്ലയിലെ മലയോര മേഖലകളായ മലമ്പുഴ, കവ, ആനക്കല്‍, ധോണി തുടങ്ങിയ സ്ഥലങ്ങളിലടക്കം കെഫോണ്‍ കണക്ഷനുകള്‍ ലഭ്യമാണ്.
പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ എന്റെ കെഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെഫോണ്‍ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷനായി രജിസ്റ്റര്‍ ചെയ്യാം. കെ ഫോണ്‍ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ കെ ഫോണ്‍ ഔദ്യോഗിക വെബ്സൈറ്റായ https://kfon.in/ ല്‍ സന്ദര്‍ശിക്കുകയോ 90616 04466 എന്ന വാട്സ്ആപ്പ് നമ്പരില്‍ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്‌തോ കെഫോണ്‍ പ്ലാനുകള്‍ അറിയാനാവും.