Times Kerala

 കൊ​ച്ചി​യി​ലെ ബാ​റി​ൽ വെ​ടി​വ​യ്പ്പ്; രണ്ട് ജീവനക്കാർക്ക് പരിക്ക്

 
gun shoot
 

എ​റ​ണാ​കു​ളം: കൊ​ച്ചി​യി​ൽ ക​ത്രി​ക്ക​ട​വ് ഇ​ട​ശ്ശേ​രി ബാ​റി​ന് മു​ന്നി​ൽ വെ​ടി​വ​യ്പ്പ്. ഞാ​യ​റാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് സം​ഭ​വം നടന്നത്. എ​യ​ർ പി​സ്റ്റ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. സംഭവത്തിൽ ര​ണ്ട് ബാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് പരിക്കേറ്റിട്ടുണ്ട്.  ​മദ്യം ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് വെ​ടി​വ​യ്പ്പി​ന് കാ​ര​ണമായതെന്നാണ് പ്രാ​ഥമി​ക നി​ഗ​മ​നം. ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ളു​ടെ വ​യ​റ്റി​ൽ ബു​ള്ള​റ്റു​ക​ൾ ത​റ​ച്ച് ക​യ​റി. മ​റ്റൊ​രാ​ളു​ടെ കാ​ലി​ലാ​ണ് പരിക്ക്. 

സം​ഭ​വ​ത്തി​ൽ എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ട്. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം കാ​റി​ൽ ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ​ക്ക​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
 

Related Topics

Share this story