അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റു; ആറാം ക്ലാസുകാരന് ദാരുണാന്ത്യം
Mar 19, 2023, 08:34 IST

ആലപ്പുഴ: അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് ആറാം ക്ലാസ്സുകാരന് ദാരുണാന്ത്യം. ആലപ്പുഴ പാണവള്ളി സ്വദേശി ശരത്-സിനി ദമ്പതികളുടെ മകൻ അലൻ എന്ന ഉണ്ണിക്കുട്ടനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. അപകട സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അയൽപക്കത്തെ വീട്ടിൽ നിന്ന് മുത്തശ്ശി എത്തി ബഹളം വെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഓടിയെത്തിയ നാട്ടുകാർ അലനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണപ്പുറം സെന്റ്. തെരേസാസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് അലൻ.