Times Kerala

ശരത് ലാലിന്റെ സഹോദരി അമൃത വിവാഹിതയായി; മുന്നില്‍ നിന്ന് നടത്തി യൂത്ത് കോണ്‍ഗ്രസ്

 
ശരത് ലാലിന്റെ സഹോദരി അമൃത വിവാഹിതയായി; മുന്നില്‍ നിന്ന് നടത്തി യൂത്ത് കോണ്‍ഗ്രസ്

കാഞ്ഞങ്ങാട്: പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെ അനുജത്തി അമൃത വിവാഹിതയായി. കാസര്‍കോട് ചെങ്കള മാണി മൂലയിലെ കെ നാരായണന്‍ മണിയാണിയുടെയും എം നാരായണിയുടെയും മകന്‍ എം മുകേഷ് കുമാറാണ് അമൃതയുടെ വരന്‍. സഹോദരന്റെ അസാന്നിധ്യം അറിയിക്കാതെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുൻപന്തിയിൽ നിന്നായിരുന്നു അമൃതയുടെയും മുകേഷിന്റെ വിവാഹം നടത്തിയത്.

വരന്റെ കൈപിടിച്ച് കതിര്‍മണ്ഡപത്തിൽ അമൃതയെ  യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആയിരുന്നു. കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരനും മണ്ഡപത്തിലുണ്ടായിരുന്നു. ശരത് ലാലിന്റെ ഫോട്ടോയും കാഞ്ഞങ്ങാട്ടെ ഓഡിറ്റോറിയത്തില്‍ കതിര്‍മണ്ഡപത്തില്‍ വെച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കെ എസ് ശബരിനാഥ്, റിജില്‍ മാക്കുറ്റി, ജോമോന്‍ ജോസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അടക്കം നിരവധി നേതാക്കളും വിവാഹത്തില്‍ പങ്കെടുത്തു.

Related Topics

Share this story