Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaSFIയുടെ പതാക രാത്രിയിൽ അഴിച്ചുമാറ്റി: യൂത്ത് കോൺഗ്രസ് പ്രവർത്തകരെക്കൊണ്ട് തന്നെ തിരിച്ചു...

SFIയുടെ പതാക രാത്രിയിൽ അഴിച്ചുമാറ്റി: യൂത്ത് കോൺഗ്രസ് പ്രവർത്തകരെക്കൊണ്ട് തന്നെ തിരിച്ചു കെട്ടിപ്പിച്ച് DYFI | SFI

🎙️ Latest Podcast

തിരുവനന്തപുരം: പേരൂർക്കടയിൽ രാത്രിയിൽ എസ്.എഫ്.ഐയുടെ പതാക അഴിച്ചുമാറ്റിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെക്കൊണ്ട് തന്നെ പതാക തിരികെ കെട്ടിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. പേരൂർക്കട മേഖലയിൽ സ്ഥാപിച്ചിരുന്ന എസ്.എഫ്.ഐ പതാക അഴിച്ചുമാറ്റിയ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്ഥലത്തെത്തി വളയുകയായിരുന്നു.(SFI’s flag was taken down at night, DYFI makes Youth Congress workers to put it back)

തുടർന്ന് അഴിച്ചുമാറ്റിയ പതാകകൾ അവിടെത്തന്നെ തിരികെ കെട്ടാൻ അവരെ നിർബന്ധിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പതാക തിരികെ കെട്ടുന്ന ദൃശ്യങ്ങൾ സി.പി.എം അനുഭാവികൾ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.