Times Kerala

 ഗവർണറുടെ വാഹനമെന്ന് കരുതി ആംബുലൻസിന് കരിങ്കൊടി കാണിച്ച് എസ്.എഫ്.ഐ

 
 ഗവർണറുടെ വാഹനമെന്ന് കരുതി ആംബുലൻസിന് കരിങ്കൊടി കാണിച്ച് എസ്.എഫ്.ഐ
 

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വണ്ടിയാണെന്ന് കരുതി ആംബുലൻസിന് കരിങ്കൊടി കാണിച്ച് എസ്എഫ്ഐ. പാലക്കാട് കാഴ്ച്ചപ്പറമ്പിലാണ് എസ്എഫ്ഐ ആംബുലൻസിന് കരിങ്കൊടികാണിച്ചത്.ദേശീയപാത 544 ലൂടെ സൈറനിട്ട് വന്ന വാഹനം ഗവർണറുടേതാണെന്ന് തെറ്റിധരിച്ച് എസ്എഫ്ഐക്കാർ കരിങ്കൊടി കാണിക്കുകയായിരുന്നു.

ഇന്ന് സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയപ്പോൾ  കഞ്ചിക്കോട്ട് വെച്ച് ഗവർണർക്കെതിരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധമുണ്ടായി. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അരുൺ ദേവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടത്തിയത്.
 

Related Topics

Share this story