
കണ്ണൂർ: വിവാഹിതയായ യുവതിയും സുഹൃത്തും തമ്മിലുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി പണം തട്ടിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു(Two arrested). നടുവിൽ സ്വദേശികളായ ശമൽ, ലത്തീഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൂട്ടാളിയായ ശ്യാം മറ്റൊരു കേസിൽ ജയിലിൽ കഴിയുകയാണ്.
കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ണൂർ ആലക്കോടാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ വീട്ടിൽ സുഹൃത്ത് എത്തുന്നത് ശ്രദ്ധയിൽ പെട്ട ശ്യാമും ശ്യാമിലും ഇരുവരും തമ്മിലുള്ള സ്വകാര്യാ ദൃശ്യങ്ങൾ പകർത്തി, അത് കാണിച്ച് യുവതിയിൽ നിന്നും പണം തട്ടുകയായിരുന്നു.
പിന്നീട് ഈ ദൃശ്യങ്ങൾ സുഹൃത്തായ ലത്തീഫിന് പങ്കുവച്ചു. ലത്തീഫ് ഈ ദൃശ്യങ്ങൾ യുവതിയെ കാണിച്ച് തനിക്കും വഴങ്ങണമെന്നാവശ്യപ്പെട്ടതോടെയാണ് യുവതി പോലീസിൽ പരാതിപ്പെട്ടത്. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.