
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ രാജ്യവ്യാപകമായി ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ(Election Commission). ഇതിന്റെ ഭാഗമായി സംസ്ഥാന സി.ഇ.ഒമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയതായാണ് വിവരം.
2026 ജനുവരി 1 യോഗ്യത തീയ്യതിയായി നിശ്ചയിച്ചാണ് വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ പൂർത്തിയാക്കുക. ഇതിനു വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചതായാണ് റിപ്പോർട്ട്. അതേസമയം, എസ് ഐ ആർ നടപടികളില്‍ ആശങ്ക ഉയർത്തി കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടു വന്നു.