ഇതരസംസ്ഥാന തൊഴിലാളികളെ മർദിച്ചും ഭീഷണിപ്പെടുത്തിയും പണംതട്ടും ; രണ്ട് പേര്‍ അറസ്റ്റിൽ |Arrest
കൊച്ചി : ഇതര സംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റിൽ. സംഘത്തിലെ രണ്ടുപേരെക്കൂടി കണ്ടെത്താനുണ്ടെന്നും പൊലീസ് പറഞ്ഞു. പള്ളുരുത്തി എംഎല്‍എ റോഡില്‍ താമസിക്കുന്ന സദ്ദാം(35), അസിബ് ശിഹാബ് (38) എന്നിവരെയാണ് പിടിയിലായത്.
അന്യസംസ്ഥാന തൊഴിലാളികളെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്താണ് സംഘം പണം തട്ടുന്നത്. എതിര്‍ക്കാന്‍ ശേഷിയില്ലാത്തവരും കുടുംബങ്ങളുമാണ് പലപ്പോഴും സംഘത്തിന്റെ ഇരയാകുന്നത്. പനങ്ങാട് കുമ്പളം സൗത്ത് ഹോളി മേരി കോളേജിനടുത്ത് താമസിക്കുന്ന അസം സ്വദേശികളുടെ പക്കല്‍ പണം ആവശ്യപ്പെട്ട് ഇവര്‍ എത്തിയിരുന്നു.
എന്നാല്‍ നല്‍കാന്‍ പണമില്ലെന്ന് പറഞ്ഞതോടെ കുടുംബത്തെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് 5,000 രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്ത് കടന്നു കളഞ്ഞു.സംഭവത്തില്‍ കാര്യമായി പരിക്കേറ്റ് അസം സ്വദേശികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.