
തൃശൂർ: സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ ശബ്ദരേഖ ചോർച്ചയില്‍ തൃശൂർ ജില്ലാ സെക്രട്ടറി വി പി ശരത്തിന് എതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സൂചന(audio tape Leak issue). ഒരു ഘട്ടം കഴിഞ്ഞാൽ സിപിഎം നേതാക്കളുടെ സാമ്പത്തികമായുള്ള ലെവൽ മാറ്റത്തെ പരാമർശിക്കുന്ന ശരത് പ്രസാദിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്.
ശബ്ദ സന്ദേശം വിവാദമായതോടെ വി പി ശരത്തിന് വിശദീകരണം നൽകാൻ മൂന്ന് ദിവസത്തെ സാവകാശം പാർട്ടി നല്‍കുമെന്നാണ് വിവരം. സിപിഎം നേതാക്കൾ വലിയ ഡീലുകാരാണെന്നും സിപിഎം നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കന്മാരാണെന്നും എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ടെന്നും പറയുന്ന ശബ്‍ദ രേഖ പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്.